Image

പ്രിയേ, പ്രണയിനീ (കവിത: പ്രണയ വാര രചനകള്‍: ജയന്‍ വര്‍ഗീസ്)

Published on 02 February, 2019
പ്രിയേ, പ്രണയിനീ (കവിത: പ്രണയ വാര രചനകള്‍: ജയന്‍ വര്‍ഗീസ്)
എത്ര മനോഹര രൂപം, വിടരുമി
തെത്ര മദാലസ ഭാവം !
ആദിശില്പി തീര്‍ത്ത വിശ്വ ലാവണ്യമേ, നിന്റെ
ആരാമ സൗകുമാര്യം എനിക്ക് വേണ്ടി,
എന്നും എനിക്ക് വേണ്ടി !

പത്മദളങ്ങള്‍ തഴുകിയൊഴുകും
പനിനീര്‍ നദിക്കരയില്‍,
പുഷ്പ ദളാകാര നര്‍ത്തന വടിവില്‍
എന്നെ തപസ്സുണര്‍ത്തീ !
മേനകേ, മേനകേ നിന്‍ മുന്നില്‍
താപസനല്ലാ, ഞാന്‍ മനുഷ്യന്‍,
വിശ്വാമിത്രന്‍ വെറും വിശ്വാമിത്രന്‍ !

സ്‌നിഗ്ദ മഞ്ഞല നൂപുരമണിയും
ഹിമവല്‍ത്തിരു നടയില്‍,
ഉഗ്ര തപോമയ ശില്‍പ്പ ശിലയായ്
എന്നെ മനം മയക്കീ !
പാര്‍വതീ, പാര്‍വതീ നിന്‍ മുന്നില്‍
ഈശ്വരനല്ലാ, ഞാന്‍ മനുഷ്യന്‍ ,
പരമേശ്വരന്‍ വെറും പരമേശ്വരന്‍ !
Join WhatsApp News
വിദ്യാധരൻ 2019-02-03 19:42:15
കാല്പിനികതയാൽ 
കടഞ്ഞെടുത്തൊരു 
കാവ്യശിൽപ്പം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക