Image

സ്ഫോടന പരമ്പരയും വെടിവെപ്പും: കാബൂള്‍ നടുങ്ങി

Published on 15 April, 2012
സ്ഫോടന പരമ്പരയും വെടിവെപ്പും: കാബൂള്‍ നടുങ്ങി

കാബൂള്‍ : ഞായറാഴ്ച വൈകീട്ടുണ്ടായ സ്ഫോടന പരമ്പരയിലും കനത്ത വെടിവെപ്പിലും അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ നടുങ്ങി. വിവിധ രാജ്യങ്ങളുടെ എംബസികള്‍ക്ക് സമീപത്താണ് അടുത്ത കാലത്തായി അഫ്ഗാനില്‍ ഉണ്ടായ കനത്ത ആക്രമണം നടന്നത്. തീവ്രവാദികള്‍ വളരെ ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്ന് അഫ്ഗാന്‍ അധികൃതര്‍ പറഞ്ഞു. താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ആക്രമണം മണിക്കൂറുകളോളം നീണ്ടു നിന്നു.

പാര്‍ലമെന്റ് കെട്ടിടത്തിന് നേരെ റോക്കറ്റാക്രമണവും ഉണ്ടായി. സ്ഫോടനം നടത്തി പാര്‍ലമെന്റ് കെട്ടിടത്തിന് ഉള്ളില്‍ പ്രവേശിക്കുകയായിരുന്നു ആക്രമണകാരികളുടെ ലക്ഷ്യം എന്ന് കരുതുന്നു. എന്നാല്‍ നുഴഞ്ഞ് കയറ്റക്കാരുടെ ശ്രമം സുരക്ഷാ ജീവനക്കാര്‍ പരാജയപ്പെടുത്തി.

തലസ്ഥാനത്ത് കുറഞ്ഞത് മൂന്ന് മേഖലകളിലായി വെടിവെപ്പും സ്ഫോടനവും നടന്നു. സ്ഫോടനത്തില്‍ ചാവേറുകള്‍ ഉള്‍പ്പെട്ടതായും സംശയിക്കുന്നു. യു.എന്‍ ,യു.എസ് ,ബ്രിട്ടീഷ്, റഷ്യന്‍ എംബസികള്‍ക്ക് സമീപം വിവിധ ദിക്കില്‍ നിന്നാണ് വെടിവെപ്പുണ്ടായത്. എന്നാല്‍ അതിനപ്പുറത്തുള്ള ജര്‍മന്‍ എം.ബസിക്ക് സമീപത്ത് നിന്നാണ് പുക ഉയര്‍ന്നതെന്ന് ദൃക്സാക്ഷി പറഞ്ഞു. തുടര്‍ച്ചയായ ഏഴ് സ്ഫോടനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക