Image

ടംപിന്റെ സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ പ്രസംഗം ചൊവ്വാഴ്ച; അതിഥിയായി മലയാളി വിദ്യാര്‍ത്ഥിനി ഉമാ മേനോന്‍

ലാലു ജോസഫ് Published on 02 February, 2019
ടംപിന്റെ സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ പ്രസംഗം ചൊവ്വാഴ്ച; അതിഥിയായി മലയാളി വിദ്യാര്‍ത്ഥിനി ഉമാ മേനോന്‍
പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ 2019-ലെ സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ പ്രസംഗത്തിന് അതിഥിയായി മലയാളി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഉമാമേനോന്‍.

ചൊവ്വാഴ്ചയാണു (ഫെബ്രുവരി 5-ന്) കോണ്‍ഗ്രസില്‍ട്രമ്പിന്റെ സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ പ്രസംഗം. ഫ്‌ളോറിഡയിലെ വിന്റര്‍ ചര്‍ച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണു ഉമാമേനോന്‍. ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റ് അംഗം സ്റ്റെഫനി മര്‍ഫി രാജ്യവ്യാപകമായി സംഘടിപ്പിച്ച ലേഖനമത്സരത്തില്‍ വിജയിച്ചാണ് 15 കാരിയായ, ഈ കൊച്ചുമിടുക്കി പ്രസിഡന്റിന്റെ നയപ്രഖ്യാപന പ്രസംഗത്തിന് അതിഥിയാവുന്നത്.

ലേഖനം, അമേരിക്കന്‍ രാഷ്ട്രീയത്തെക്കുറിച്ചും ജനാധിപത്യ പ്രക്രിയയെക്കുറിച്ചും യുവാക്കള്‍ക്കിടയിലുള്ള ഉയര്‍ന്ന അവബോധം വ്യക്തമാക്കുന്നതാണെന്ന് മത്സര സംഘാടകയും ജനപ്രതിനിധി സഭയുടെ വെയ്‌സ് ആന്‍ഡ് മീന്‍സ് കമ്മിറ്റിയംഗവും ഫ്യൂച്ചര്‍ ഫോറം അദ്ധ്യക്ഷയുമായ സ്റ്റൊഫനി മര്‍ഫി പറഞ്ഞു.

തൃശൂര്‍ സ്വദേശികളായ രാംകുമാര്‍ മേനോന്റെയും ഷൈലജ അലാട്ടിന്റെയും മകളാണ് ഉമ. ഫ്‌ളോറിഡയിലെ ഒര്‍ലാന്റോയില്‍ എന്‍ജിനീയര്‍മാരും ബിസിനസ് സംരംഭകരുമായ മാതാപിതാക്കളുടെ വഴിയല്ല ഉമ ലക്ഷ്യമിടുത്. രാഷ്ട്രീയരംഗത്ത് ശ്രദ്ധ പതിപ്പിക്കാനാണ് ഉമയുടെ നീക്കം.

ഇന്ത്യന്‍ വംശജയും കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററുമായ കമലാ ഹാരിസ് 2020-ല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോ

വാഷിംഗ്ടണില്‍ പ്രസിഡന്റിന്റെ നയപ്രഖ്യാപനം കേള്‍ക്കുന്നതിനൊപ്പം പാര്‍ലമെന്റിലെ ഭൂരിഭാഗം അംഗങ്ങളെയും തന്നെപ്പോലുള്ള വിദ്യാര്‍ത്ഥി-യുവജന നേതാക്കളുമായി കൂടുതല്‍ അടുപ്പിക്കാന്‍ ശ്രമിക്കുമെന്ന് ഉമ പറയുന്നു.

സ്‌കൂളിലെ പ്രസംഗ-സംവാദ വേദിയുടെ വൈസ് പ്രസിഡന്റും അമേരിക്കയിലെ ഭാവി വ്യവസായ സംരംഭകരുടെഫ്‌ളോറിഡ മേഖലാ പ്രസിഡന്റുമായ ഉമയുടെ ആദ്യ കവിതാസമാഹാരം കഴിഞ്ഞ മാസം പുറത്തിറങ്ങി. 

വ്യത്യസ്ത രംഗങ്ങളില്‍ മികവ് തെളിയിച്ച മേനോന്‍ സ്‌കൂളിലെ സ്പീച്ച്-ഡിബേറ്റ് ടീമിന്റെവൈസ് പ്രസിഡന്റാണ്. ലിങ്കണ്‍-ഡഗ്ലസ് ഡിബേറ്റില്‍ ദേശീയതല റാങ്കിംഗുണ്ട്. നാഷനല്‍ പോയട്രി ക്വാര്‍ട്ടര്‍ലിയുടെ ഹൈസ്‌കൂള്‍ മല്‍സരത്തിലെ വിജയിയുമാണ്. സേവനരംഗത്തും സജീവമാണ്‌ 

ഉമയ്ക്ക് ലഭിച്ച അപൂര്‍വ്വ അവസരത്തില്‍ നാട്ടിലെ ബന്ധുക്കളും സന്തോഷത്തിലാണ്. പ്രത്യേകിച്ച് തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനിലെ (ഗിഫ്റ്റ്) അസോസിയേറ്റ് പ്രൊഫസറായ വല്യമ്മ ശ്യാമ ബാലചന്ദ്രന്‍.
read also: http://www.indialife.us/article.php?id=111797

Uma’s winning essay 

Some mornings, I throw a political t-shirt over my head before I walk out of the house. An equality shirt when I'm feeling powerless, a reform shirt when I want change, or maybe a candidate’s shirt on election day. These small acts make me feel powerful regardless of my age and allow me to express my beliefs to make a change. Those mornings, I leave the house with pride and without fear of reprimand, thanks to student activists who came fifty years before me. After all, it is because of the young students who led the Free Speech movement and unabashedly wore black protest bands that I am able to wear political t-shirts, express my beliefs, and assemble with other students at school today. Over the years, civic-minded youth activists have created formidable change, whether it was through the landmark Tinker v. Des Moines Case, or through the more recent Never Again MSD (Marjory Stoneman Douglas) movement.

Youth civic engagement is extremely important because young Americans represent the future of America. A few decades from now, one of us will be delivering the State of the Union. It is the voice of the youth that America listens to today, and is the voice of the youth that America must listen to tomorrow. History has shown that youth-powered civic movements are often the most effective; prominent organizations such as United We Dream and Black Lives Matter were founded by young Americans. Many important policies on labor, segregation, civil rights, and immigration have also been passed as a result of youth engagement. The youth-led gun control movement, sparked by the shooting at Marjory Stoneman Douglas High School, created unprecedented change: over fifty laws were passed across the nation within six months of the shooting. This fervor and dedication of young Americans is unmatched, making civic engagement all the more powerful. Youth bring a fresh voice and energy to discourse that allows for greater problem-solving.

Studies indicate that civic engagement is extremely beneficial both for youth and their communities. Civic engagement influences student’s future success, reduces disparities, and improves their health. It creates well-connected communities and a more democratic society. Volunteering, protesting, and voting are all part of civic engagement and allow young Americans from all walks of life to participate in their communities. A healthy democracy requires participation of its citizens, especially young Americans who must be prepared to engage, contribute, and lead the nation.

For young Americans, civic engagement brings greater appreciation of the community and understanding of the various challenges that the community faces. Civic engagement has the potential to leave long-lasting impressions on young Americans, making them stronger leaders who are more likely to contribute to their communities in the future. It is the children of America who will be living through the political and community decisions that are made in the present, whether it be environmental, domestic, or international policy. Without civic engagement, American democracy will cease to flourish.

Join WhatsApp News
Conngratulations Uma 2019-02-03 06:37:25
Yes, work for the Democrats. 
Tom abraham 2019-02-03 09:10:46

Congratulations and all the best Uma. Hope your perspectives evolve into more conservative eventually. A malayalee with (team visa), overstaying seven months in Daytona beach under ICE eyes. Should America only tolerate undocumented entry for criminals or fake universities ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക