Image

ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് തെരഞ്ഞെടുപ്പ്

Published on 15 April, 2012
ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് തെരഞ്ഞെടുപ്പ്

ന്യുദല്‍ഹി: ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് (എം.സി.ഡി) ഞായറാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ 2,400 ലേറെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു. ബി.ജെ.പിയില്‍ നിന്ന് ഭരണം തിരിച്ച് പിടിക്കലാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

മൂന്ന് സിവിക് ബോഡികളില്‍ നിന്നായി 272 വാര്‍ഡുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് രാവിലെ എട്ടിന് ആരംഭിച്ചു. ചൊവ്വാഴ്ച വോട്ട് എണ്ണും.

ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ സംബന്ധിച്ച് നിര്‍ണായകമാണ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണിത് വിശേഷിപ്പിക്കപ്പെടുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി വിവാദത്തിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പും കൂടിയാണിത്.

1.15 കോടി വോട്ടര്‍മാര്‍ സമ്മതിദാനവകാശം വിനിയോഗിക്കും. വടക്കന്‍ ദല്‍ഹിയില്‍ 42.96 ലക്ഷവും ദക്ഷിണ ദല്‍ഹിയില്‍ 42.67 ലക്ഷവും കിഴക്കന്‍ ദല്‍ഹിയില്‍ 27.16 ലക്ഷവും വോട്ടര്‍മാര്‍ ഉണ്ട്.

138 സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ദക്ഷിണ- വടക്കന്‍ ദല്‍ഹിയില്‍ 104 സീറ്റ് വീതവും കിഴക്കന്‍ ദല്‍ഹിയില്‍ 64 സീറ്റുകളുമാണുള്ളത്. ദക്ഷിണ ദല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. 904 പേര്‍. വടക്കന്‍ ദല്‍ഹിയില്‍ 885ഉം കിഴക്കന്‍ ദല്‍ഹിയില്‍ 634 പേരും മത്സരിക്കുന്നു.

കോണ്‍ഗ്രസിനെ കുടാതെ സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും മത്സര രംഗത്തുണ്ട്. പാര്‍ട്ടികളും മത്സരാര്‍ഥികളും: ബി.ജെ.പി (272), കോണ്‍ഗ്രസ് (271), എസ്.പി (105), എന്‍.സി.പി (81), എല്‍.ജെ.പി (68), ബി.ജെഡി, മുസ്ലിം ലീഗ് (1 വീതം), ഇടത് പക്ഷം (35), ജെ.ഡി.യു (43), പാന്തേഴ്സ് പാര്‍ട്ടി (15), ജെ.ഡി (എസ്) (13), ആര്‍.ജെ.ഡി (23), ആര്‍.എല്‍.ഡി (20),


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക