Image

പ്രളയത്തിന് ശേഷം കേരളത്തെ കാത്തിരിക്കുന്നത് കൊടും ചൂടും അപ്രതീക്ഷിത മഴയുമെന്ന് പഠനം

Published on 03 February, 2019
പ്രളയത്തിന് ശേഷം കേരളത്തെ കാത്തിരിക്കുന്നത് കൊടും ചൂടും അപ്രതീക്ഷിത മഴയുമെന്ന് പഠനം

കൊല്ലം:പ്രളയത്തിന്റെ കെടുതികളില്‍ നിന്ന്കരകയറാന്‍ ശ്രമിക്കുന്നകേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടും അപ്രതീക്ഷിത മഴയുമെന്ന് പഠനം. ശാസ്ത്രവും സാങ്കേതികവിദ്യയും നവകേരള നിര്‍മാണത്തിന് എന്ന വിഷയത്തില്‍ ശനിയാഴ്ച കൊല്ലം ഫാത്തിമ മാതാ കോളേജില്‍ തുടങ്ങിയ കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ ഡല്‍ഹി സി.എസ്.ഐ.ആറിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനും കാലാവസ്ഥാവ്യതിയാന ഗവേഷകനുമായ ഡോ. ജെ.സുന്ദരേശന്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് കേരളത്തില്‍ അടുത്തുണ്ടാവാന്‍പോവുന്ന കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച്‌ പ്രതിപാദിക്കുന്നത്.

1990-നുശേഷം കേരളത്തിലും ഇന്ത്യയിലെ മറ്റു ചിലയിടങ്ങളിലും അന്തരീക്ഷ ഊഷ്മാവ് അനിയന്ത്രിതമായി ഉയര്‍ന്നിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ വേനല്‍മഴയും കൂടിയിട്ടുണ്ട്. ഇതുമൂലം മണ്‍സൂണ്‍ കാലത്ത് മഴ കുറയുകയും മണ്‍സൂണിന് മുന്‍പോ ശേഷമോ കനത്തമഴയുണ്ടാവുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനത്തിന് പ്രത്യക്ഷ തെളിവാണിത്.

കേരളത്തിലുണ്ടായ പ്രളയത്തിലേക്കു നയിച്ച പെരുമഴ ഇത്തരത്തിലുള്ളതാവാനുള്ള സാധ്യതയുണ്ട്.പഠനമനുസരിച്ച്‌ ഭാവിയില്‍ കേരളത്തില്‍ കൊടുംചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഇതുമൂലം ഇപ്പോള്‍ കൂടുതല്‍ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളില്‍ മഴ ലഭിക്കാതിരിക്കുകയും മറ്റിടങ്ങളില്‍ അപ്രതീക്ഷിത മഴയുണ്ടാവുകയും ചെയ്യും. അന്തരീക്ഷ ഊഷ്മാവ് ഉയരുന്നതോടെ നീരാവിയുടെ അളവ് കൂടി, അപ്രതീക്ഷിതമായ കനത്തമഴ പെയ്യുമെന്ന ആശങ്ക പങ്കുവയ്ക്കുന്നു ഈ പഠനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക