Image

'എനിക്ക് വാക്കുകളില്ല' സമരത്തിനൊപ്പം നിന്നവര്‍ക്കെല്ലാം കണ്ണീരോടെ നന്ദി പറഞ്ഞ് ദയാഭായി

Published on 03 February, 2019
'എനിക്ക് വാക്കുകളില്ല' സമരത്തിനൊപ്പം നിന്നവര്‍ക്കെല്ലാം കണ്ണീരോടെ നന്ദി പറഞ്ഞ് ദയാഭായി

തിരുവനന്തപുരം: സമരത്തിനൊപ്പം നിന്നവര്‍ക്കെല്ലാം കണ്ണീരോടെ നന്ദി പറഞ്ഞ് ദയാഭായി. സ‍ര്‍ക്കാരുമായുള്ള സമരസമിതിയുടെ ചര്‍ച്ച വിജയമാണെന്ന പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ദയാഭായി. തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ ദയാഭായി എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളുടെ വേദനയും വിഷമവും കഷ്ടപ്പാടും മനസ്സിലാക്കിയ എല്ലാവര്‍ക്കും തന്‍റെ സ്നേഹം അറിയിച്ചു.

തന്നെക്കുറിച്ചും തനിക്കെതിരെയും പറഞ്ഞവരോടൊന്നും ദേഷ്യമോ വിഷമമോ ഒന്നുമില്ലെന്നും അതെല്ലാം താന്‍ ഈ സമരത്തിന് നല്‍കിയ വിലയാണെന്നും ദയാഭായി കൂട്ടിച്ചേര്‍ത്തു.

എന്‍ഡോസള്‍ഫാന്‍ സമര സമിതിയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച വിജയിച്ചതിനെത്തുടര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന പട്ടിണി സമരം അവസാനിപ്പിക്കാന്‍ സമരസമിതി തീരുമാനിച്ചു.

2017-ലെ മെഡിക്കല്‍ ക്യാമ്ബില്‍ ശാരീരികാവശതകള്‍ ഉള്ളവരായി കണ്ടെത്തിയ 1905 പേരുടെ പട്ടികയുണ്ടാക്കിയിരുന്നു. ഇതില്‍ അന്ന് 18 വയസില്‍ താഴെ പ്രായമുണ്ടായിരുന്ന കുട്ടികള്‍ക്ക് വീണ്ടും മെഡിക്കല്‍ പരിശോധന നടത്തും. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇവരെ എന്‍ഡോസള്‍ഫാന്‍ ആനുകൂല്യത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നതാണ് ചര്‍ച്ചയിലെ പ്രധാന ധാരണ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക