Image

അഫ്‌ഗാന്‍ സ്‌ഫോടനം: താലിബാന്റെ ലക്ഷ്യം പാര്‍ലമെന്റ്‌

Published on 15 April, 2012
അഫ്‌ഗാന്‍ സ്‌ഫോടനം: താലിബാന്റെ ലക്ഷ്യം പാര്‍ലമെന്റ്‌
കാബൂള്‍ : ഇന്ന്‌ വൈകിട്ട്‌ അഫ്‌ഗാനില്‍ താലിബാന്‍ നടത്തിയ സ്‌ഫോടനത്തില്‍ ലക്ഷ്യം അഫ്‌ഗാന്‍ പാര്‍ലമെന്റ്‌ ആണെന്ന്‌ റിപ്പോര്‍ട്ട്‌. പാര്‍ലമെന്റ്‌ കെട്ടിടത്തിന്‌ നേരെ റോക്കറ്റാക്രമണവും ഉണ്ടായി. സ്‌ഫോടനം നടത്തി പാര്‍ലമെന്റ്‌ കെട്ടിടത്തിന്‌ ഉള്ളില്‍ പ്രവേശിക്കുകയായിരുന്നു ആക്രമണകാരികളുടെ ലക്ഷ്യം എന്ന്‌ കരുതുന്നു. എന്നാല്‍ നുഴഞ്ഞ്‌ കയറ്റക്കാരുടെ ശ്രമം സുരക്ഷാ ജീവനക്കാര്‍ പരാജയപ്പെടുത്തി.

അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ എംബസികള്‍ക്ക്‌ സമീപം വിവിധ ദിക്കില്‍ നിന്നാണ്‌ വെടിവെപ്പുണ്ടായത്‌. തീവ്രവാദികള്‍ വളരെ ആസൂത്രിതമായാണ്‌ കൃത്യം നടത്തിയതെന്ന്‌ അഫ്‌ഗാന്‍ അധികൃതര്‍ പറഞ്ഞു. താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്‌. ആക്രമണം മണിക്കൂറുകളോളം നീണ്ടു നിന്നു.

തുടര്‍ച്ചയായ ഏഴ്‌ സ്‌ഫോടനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്‌. കാബൂളില്‍ പ്രസിഡണ്ടിന്റെ കൊട്ടാരത്തിന്‌ സമീപത്തുള്ള സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചായിരുന്നു സ്‌ഫോടനം നടന്നത്‌. എന്നാല്‍ സംഭവത്തില്‍ എത്ര പേര്‍ മരിച്ചെന്ന്‌ സ്ഥിരീകരിച്ചിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക