Image

ആര്യസയ്യേഷ വിവാഹം മാര്‍ച്ച് ഒമ്പതിന്; എല്ലാം ഗോസിപ്പ് എന്ന് അബര്‍നദി

Published on 03 February, 2019
ആര്യസയ്യേഷ വിവാഹം മാര്‍ച്ച് ഒമ്പതിന്; എല്ലാം ഗോസിപ്പ് എന്ന് അബര്‍നദി

തെന്നിന്ത്യന്‍ നടന്‍ ആര്യയുടെ വിവാഹവാര്‍ത്തകള്‍ വന്നതോടെ വിവാദങ്ങളും തല പൊക്കുകയായിരുന്നു. ഭാവി വധുവിനെ കണ്ടെത്താന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോയായിരുന്നു 'എങ്ക വീട്ട് മാപ്പിളൈ'. ആര്യയെ വിവാഹം കഴിക്കാനായി ഷോയുടെ ഫൈനലിലെത്തിയത് മൂന്ന് പെണ്‍കുട്ടികളായിരുന്നു. എന്നാല്‍ ഇവരെ ആരെയും തിരഞ്ഞെടുക്കാതെ ആര്യ പിന്മാറിയത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വച്ചത്. ഷോയിലെ ഏറ്റവുമധികം പിന്തുണ ലഭിച്ച മത്സരാര്‍ത്ഥിയായ അബര്‍നദി താന്‍ എന്ത് വന്നാലും ആര്യയെ മാത്രമേ വിവാഹം ചെയ്യൂ എന്ന നിലപാടില്‍ ഉറച്ചു നിന്നതും വാര്‍ത്തയായിരുന്നു

എന്നാല്‍ ആര്യയും നടി സയ്യേഷയും മാര്‍ച്ചില്‍ ഹൈദരാബാദില്‍ വെച്ച് വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് ഒന്‍പതിന് മുസ്ലീം മതാചാരപ്രകാരമായിരിക്കും ചടങ്ങുകളെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും വിവാഹവാര്‍ത്ത വെറും ഗോസിപ്പ് മാത്രമാണെന്നാണ് റിയാലിറ്റി ഷോയിലെ പ്രമുഖ മത്സരാര്‍ത്ഥിയായ അബര്‍നദിയുടെ പ്രതികരണം. ഇരുവരും ഒന്നിച്ച് അഭിനയിച്ചവരായതു കൊണ്ടു തന്നെ ഇപ്പോള്‍ വന്നിട്ടുള്ള ഈ വാര്‍ത്ത 99% വ്യാജമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അബര്‍നദി പറഞ്ഞു. നടന്‍ വിശാലിനെ പോലെ ട്വിറ്ററിലൂടെയോ മറ്റോ ആര്യ ഈ വാര്‍ത്ത പുറത്തുവിടുന്നതു വരെ ഇത്തരം കാര്യങ്ങളൊന്നും താന്‍ വിശ്വസിക്കില്ലെന്ന് അബര്‍നദി പ്രതികരിച്ചു.

ഗജിനികാന്ത് എന്ന ചിത്രത്തില്‍ ആര്യയുടെ നായികയായിരുന്നു സയ്യേഷ. തുടര്‍ന്ന് സൗഹൃദത്തിലായ താരങ്ങള്‍ വൈകാതെ പ്രണത്തില്‍ ആവുകയായിരുന്നെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സയ്യേഷയുടെ അമ്മയെ ആര്യ കണ്ടിരുന്നുവെന്നും ഇരുകൂട്ടര്‍ക്കും ബോധ്യമായതോടെ വിവാഹ കാര്യങ്ങള്‍ എളുപ്പത്തിലാക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മോഹന്‍ലാലും സൂര്യയും ഒന്നിച്ചെത്തുന്ന കാപ്പന്‍ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക