Image

കറുത്തവരുടെ ചരിത്രാഘോഷ മാസം (സുധീര്‍ പണിക്കവീട്ടില്‍)

Published on 03 February, 2019
കറുത്തവരുടെ ചരിത്രാഘോഷ മാസം (സുധീര്‍ പണിക്കവീട്ടില്‍)
Emalaylee salutes the Black History month

(ആഫ്രിക്കന്‍ അമേരിക്കകാരുടെ ജന്മം കൊണ്ടും പ്രവര്‍ത്തികൊണ്ടും ധന്യമായ ഫെബ്രുവരി കറുത്ത വര്‍ഗ്ഗക്കാരുടെ ചരിത്രം ആദരിക്കുന്ന മാസമായി അമേരിക്കയില്‍ കൊണ്ടാടുന്ന ഈ അവസരത്തില്‍ ഇ-മലയാളിയും അതില്‍ പങ്കു ചേരുന്നു. അവര്‍ക്ക് ആശംസകള്‍ നേരുന്നു!!

ഈ വിഷയത്തെ ആസ്പദമാക്കി എഴുത്തുകാരുടെ രചനകള്‍ ക്ഷണിക്കുന്നു. - ഇ-മലയാളി പത്രാധിപസമിതി)
*********

യൂറോപ്പ് ജനിക്കുമ്പോള്‍ ആഫ്രിക്കന്‍ ചരിത്രം വയസ്സനായികഴിഞ്ഞിരുന്നു. ആഫ്രിക്കയെ ഇരുണ്ട ഭൂഖണ്ഡം എന്നു് ആക്ഷേപിച്ച യൂറോപ്യന്മാരുടെ കിരാതത്തരം താരതമ്യം ചെയ്യുമ്പോള്‍ നരഭോജികളായി നടന്ന ഒരു ന്യൂന വിഭാഗം ആഫ്രിക്കയിലുണ്ടായിരുന്നെങ്കിലും സാംസ്കാരിക പാരമ്പര്യവും ആധുനിക സൗകര്യങ്ങളിലേക്കുള്ള അവരുടെ സംഭാവനയും കണക്കിലെടുക്കുമ്പോള്‍ അവരുടെ സ്ഥാനം മികച്ചതാണെന്ന് കാണാം. തീക്കൊള്ളിയും കുന്തവും, കത്തിയും, കൊട്ടയും, കാവും, ഓലമേഞ്ഞ കുടിലും തീയ്യില്‍ വച്ച് ചുട്ടെടുക്കുന്ന മണ്‍കലങ്ങളും, മ്രുഗങ്ങളുടെ തൊലികൊണ്ട് കുപ്പായവും, ചെരിപ്പും, ഇവരുടെ കണ്ടുപിടിത്തമായി കണക്കാക്കുന്നു. ആഫ്രിക്കയുടെ നാനാഭാഗത്തു് നിന്നും മനുഷ്യന്റെ ഉല്‍പ്പത്തിയെപ്പറ്റിയുള്ള ധാരാളം കഥകള്‍ ഉണ്ട്. മനുഷ്യര്‍ മണ്ണില്‍ നിന്നും മുളച്ചുണ്ടായതാണെന്ന് ഗ്രീക്കുകാര്‍ വിശ്വസിക്കുമ്പോള്‍ പുരാതന ജൂതന്മാരും അവരുടെ പിന്‍ഗാമികളും ഏദന്‍ തോട്ടത്തില്‍ വച്ച് ഈ ലോകം സ്രുഷ്ടിച്ച് ആറു് ദിവസങ്ങള്‍ക്ക് ശേഷം ആദം എന്ന ആദ്യ മനുഷ്യനെ ദൈവം സ്രുഷ്ടിച്ചു എന്ന് വിശ്വസിക്കുന്നു.നു ഈജിപ്റ്റ്ക്കാര്‍ വിശ്വസിക്കുന്നത് അവരുടെ മണ്ണില്‍ നിന്നും കുറച്ച്് മണ്ണെടുത്ത് വിശുദ്ധനദിയായ നൈലിലെ വെള്ളം ചേര്‍ത്ത് കുഴച്ചുണ്ടാക്കിയതാണു് മനുഷ്യനെന്നാണ്.

വെര്‍ജീനിയയിലെ ജെയിംസ് ടൗണില്‍ 1619 ലാണു കറുത്ത വര്‍ഗ്ഗക്കാര്‍ ആദ്യമായി അമേരിക്കയിലെ മണ്ണില്‍ കാലെടുത്ത് കുത്തിയത് എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ടെങ്കിലും ചരിത്രം പൂര്‍ണ്ണമായി പരിശോധിക്കുമ്പോള്‍ ക്രിസ്‌റ്റോഫര്‍ കൊളംബസ്സിന്റെ കൂടെ വന്നവരില്‍ കറുത്ത വംശരും ഉണ്ടായിരുന്നു എന്ന് കാണുന്നു.

അടിമകളായി ഇവിടെ വന്നവര്‍ ഒഴിഞ്ഞ കയ്യുമായി വന്നെങ്കിലും അവരുടെ ഭാഷയും സംസ്കാരവും കൂടെ കൊണ്ട് വന്നിരുന്നു. അതിവിടെ വന്നു നഷ്ടപ്പെട്ടുപോയി എന്നത് സത്യം തന്നെ. അടിച്ചമര്‍ത്തപ്പെട്ട ഒരു അടിമവിഭാഗത്തിനു സ്വന്തമായൊരു വ്യക്തിത്വം കാത്ത് സൂക്ഷിക്കാനാവില്ലല്ലോ? ആഫ്രിക്കന്‍ ജനതയെ അവഹേളിക്കാനായി യൂറോപ്യന്‍ അഹന്തയും പുച്ഛവും കൂടെ സ്രുഷ്ടിച്ച വാക്കാണു് നീഗ്രോ. ആഫ്രിക്കക്കാര്‍ കഥകള്‍ പറയുന്നതിലും കേള്‍ക്കുന്നതിലും ഉത്സുക്രായിരുന്നുവെന്ന് അവരുടെ നാടോടി കഥകള്‍ കേട്ടാല്‍ മനസ്സിലാകും. കറുത്ത വര്‍ഗ്ഗക്കാരുടെ ചരിത്രം ആഘോഷിക്കുന്ന ഈ അവസരത്തില്‍ (ഫെബ്രുവരി കറുത്ത വര്‍ഗ്ഗക്കാരുടെ ചരിത്രാഘോഷമാസമാണു്) ഇതാ ഒരു ആഫ്രിക്കന്‍ നാടോടി കഥയും കുറച്ച് പഴഞ്ചൊക്ലുകളും. ഇംഗ്ലീഷില്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്ത അറിവില്‍ നിന്നും പരിഭാഷ ചെയ്തത്.


ദിനരാത്രങ്ങള്‍ ഉണ്ടാകുന്നത് ( ഒരു ആഫ്രിക്കന്‍ നാടോടി കഥ)

പണ്ട് പണ്ട് പകലും രാത്രിയും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് ഇത്തിരി വെട്ടം മാത്രമാണു്. അതു കൊണ്ട് ആളുകള്‍ക്ക് തമ്മില്‍ തമ്മില്‍ കാണാമായിരുന്നു എന്ന് മാത്രം. ഈ വെളിച്ചം കുറയുകയോ കൂടുകയോ ചെയ്തിരുന്നില്ല. ആ സമയത്ത് ഒരു ഗ്രാമത്തില്‍ സന്താനങ്ങളില്ലാതെ ദു:ഖിച്ച് കഴിയുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. തനിക്ക് ഒരു കുഞ്ഞുണ്ടാകണമെന്ന് അവള്‍ എത്രത്തോളം ആശിച്ചിരുന്നുവോ അത്രത്തോളം മറ്റ് സ്ത്രീകള്‍ കുഞ്ഞുങ്ങളെ പ്രസവിച്ചുകൊണ്ടിരുന്നു, അത് അവളുടെ ദു:ഖം ഇരട്ടിപ്പിച്ചു. അവള്രെ മറ്റ് സ്ര്തീകള്‍ പിശാച് എന്ന് വിശേഷിപ്പിക്കുകയും അവള്‍ വളരെ പാപം ചെയ്തത് കൊണ്ട് അങ്ങനെ ശിക്ഷിക്കപ്പെട്ടതാകുമെന്നും പറഞ്ഞു. ആ സ്ത്രീകള്‍ അവളുടെ മുഖത്ത് നോക്കി അങ്ങനെ പറഞ്ഞപ്പോള്‍ സങ്കടം സഹിക്കവയ്യാതെ അവള്‍ കരയുകയും മറ്റ് സ്ത്രീകളെക്കാള്‍ താനും ചീത്തയല്ല പക്ഷെ സന്താനഭാഗ്യം ഇല്ലാതെപോയല്ലോ എന്നോര്‍ത്ത് ദു;ഖിക്കുകയും അതിനു ഒരു പരിഹാരം തേടുകയും ചെയ്തുകൊണ്ടിരുന്നു.

ഒടുവില്‍ അവള്‍ ഒരു വൈദ്യനെ പറ്റി കേട്ടു. അദേഹത്തിന്റെ ഉള്ളം കൈ കൊണ്ട് ഒരു സ്ത്രീയുടെ വയറ്റില്‍ തൊട്ടാല്‍ അവള്‍ ഗര്‍ഭവതിയാകുമത്രെ. ഏഴു കുന്നുകള്‍ക്കപ്പുറം താമസിച്ചിരുന്ന ആ വൈദ്യനെ കാണാന്‍ അവള്‍ക്ക് ഒത്തിരി ദൂരം നടക്കേണ്ടി വന്നു.

വൈദ്യനെ കണ്ടു മുട്ടിയപ്പോള്‍ അവള്‍ അവളുടെ കഥ അദ്ദേഹത്തെ കേള്‍പ്പിച്ചു, എല്ലാം കേട്ട് കഴിഞ്ഞു അദ്ദേഹം പറഞ്ഞു " നീ കുറച്ച് കാലം കാത്തിരിക്കണം. കാരണം ഇപ്പോള്‍ വരുന്ന കുട്ടികള്‍ നല്ലവരല്ല. ഇത്രയും കാത്തിരുന്നിട്ടും എന്തിനാണു് ഒരു ചീത്ത കുഞ്ഞിന്റെ അമ്മയാകുന്നത്. നല്ല കുട്ടികള്‍ വരുന്നത് വരെ കാത്തിരിക്കുക. എത്ര കാലം നല്ല കുട്ടികള്‍ക്ക് വേണ്ടി കാത്തിരിക്കണമെന്ന് പറയാന്‍ വൈദ്യനു കഴിയുമായിരുന്നില്ല. അമ്മയാകാനുള്ള അവളുടെ അഭിലാഷം തീവ്രമായിരുന്നു. കുട്ടികള്‍ ഇല്ലാതിരിക്കുന്നതിനേക്കാള്‍ ഭേദം നല്ലതോ ചീത്തയോ ആയ ഒരു കുട്ടിയല്ലേ എന്ന അവളുടെ വാദം കേട്ട വൈദ്യന്‍ മനമില്ലാമനസ്സോടെ അവളുടെ വയറ്റില്‍ തന്റെ ഉള്ളം കൈകൊണ്ട് തൊട്ട് അനുഗ്രഹിച്ചു.

അവള്‍ സന്തോഷത്തോടെ മടങ്ങിപ്പോയി. പത്തു മാസങ്ങല്‍ കടന്നു പോയി. അവളും ഒരു അമ്മയായി. വൈദ്യന്‍ പറഞ്ഞപോലെ കുട്ടി ചെറുപ്പത്തിലെ വളരെ വാശിക്കാരനും അനുസരണ ശീലമില്ലാത്തവനും ആയിരുന്നു. അതൊന്നും അവളെ നിരാശപ്പെടുത്തിയില്ല. അവന്‍ മറ്റ് കുട്ടികളേക്കാള്‍ വ്യത്യസ്ഥമായി ചെറിയ സാധു മ്രുഗങ്ങളേയും, മറ്റു കുട്ടികളേയും ഉപദ്രവിക്കുക സാധാരണയായി. അവന്‍ വളര്‍ന്ന് ഒരു യുവാവായപ്പോള്‍ അവന്റെ ഉപദ്രവം മൂലം എല്ലാവരുടെയും ജീവിതം ദുസ്സഹമായി തീര്‍ന്നു. ആര്‍ക്കും അവന്റെ മാതാപിതാക്കള്‍ക്ക് പോലും അവനെ നിയന്ത്രിക്കാനോ, നന്നാക്കാനോ പറ്റുമായിരുന്നില്ല.

അവസാനം അവന്‍ എല്ലാവരേയും കൊല്ലാന്‍ തീരുമാനിച്ചു. അതിനായി ഒരു മന്ത്രവാദിയെ കണ്ടു് അയാളില്‍ നിന്നും ഒരു മന്ത്രം സമ്പാദിച്ചു. ഈ മന്ത്രം കൊണ്ട് അവന്‍ ആഗ്രഹിക്കുമ്പോഴൊക്കെ ഇരുട്ട് ഉണ്ടാക്കാനും അതിന്റെ മറവില്‍ അവനു ഒളിക്കാനും സാധിച്ചു, മന്ത്രശക്തി ഉപയോഗിച്ച് ഇരുട്ടുണ്ടാക്കി ആ വരസിദ്ധി നല്‍കിയ മന്ത്രവാദിയെ അവന്‍ ആദ്യം കൊന്നു.

അതിനുശേഷം അവന്‍ ഗ്രാമത്തില്‍ തിരിച്ചെത്തി തന്റെ ദുഷ്ക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ആ ഗ്രാമത്തില്‍ ഒരു മന്ത്രവാദി തള്ളയുണ്ടായിരുന്നു. തള്ളയുടെ മന്ത്രശക്തികൊണ്ട് മുന്നിലുള്ള ശത്രുവിനെ വളരെ പ്രകാശത്തോടുകൂടിയ ഒരു വെളിച്ചമുണ്ടാക്കി കാണുവാനും തന്മൂലം രക്ഷപ്പെടുവാനും സാധിച്ചിരുന്നു. തള്ള വെളിക്ലമുണ്ടാക്കുമ്പോള്‍ അവന്‍ ഇരുട്ടുണ്ടാക്കികൊണ്ടിരുന്നു. മരണം വരെ അവര്‍ ഇത് തുടര്‍ന്നു.

അവരുടെ മരണശേഷം ഈ മന്ത്രത്തെപ്പറ്റി ആര്‍ക്കും അറിവില്ലാത്തതിനാല്‍ അവരുടെ മന്ത്രശക്തി ഇന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇരുട്ടും വെളിച്ചവും ഉണ്ടാകുന്നു.

ആഫ്രിക്കന്‍ പഴഞ്ചൊല്ലുകള്‍

കോഴി കൂവിയില്ലെങ്കിലും നേരം വെളുക്കും.
പല്ല് നാവിനെ കടിക്കുന്നത് വിദ്വേഷം കൊണ്ടല്ല.
കത്തുന്ന വിറക് ചാരമായി തീരുന്നു.
വാലില്ലാത്ത പശുവില്‍ നിന്നും ഈച്ചകളെ ദൈവം അകറ്റി നിര്‍ത്തുന്നു.
സഹകരണത്തോടെ പറക്കാത്ത പക്ഷികളുടെ ചിറകുകള്‍ തമ്മില്‍ കൂടിയടിക്കുന്നു.
നാലു് കാലുണ്ടായിട്ടൂം കുതിരകള്‍ ചിലപ്പോള്‍ വീഴുന്നു.
ധനം നടന്നു വരുന്നു, ഓടി പോകുന്നു.
കോഴിയാണു് അടയിരിക്കുന്നത്, മുട്ട കോഴിയുടെ മേലല്ല.
ധാന്യം നിറച്ച കുട്ടകള്‍ക്ക് കീഴില്‍ ക്ഷാമം ഉറങ്ങുന്നു,
എല്ലാവരുമായി വഴക്കടിക്കുന്നവന്റെ ശവപ്പെട്ടി ചുമക്കാന്‍ ആള്‍ കാണില്ല
കാറ്റിനെ കൈ കൊണ്ട് പിടിക്കാന്‍ കഴിയില്ല.
ദൈവം നിങ്ങളുടെ കാലു് ഒടിക്കുകയാണെങ്കില്‍ മുടന്താനും പഠിപ്പിക്കുന്നു. (ഒടിവ് ഉടനെ മാറ്റുമെന്നായിരിക്കും കപട മതവിശ്വാസികള്‍ കേള്‍ക്കാന്‍ കൊതിച്ചിട്ടുണ്ടാകുക. എന്നാല്‍ ബുദ്ധിമുട്ടുകളെ തരണം ചെയ്ത് ശക്തി നേടാനാണു് ദൈവം ആഗ്രഹിക്കുന്നത്)

സമാധാനം എവിടെയുണ്ടോ അവിടെ അരിവാള്‍ കൊണ്ട് താടി വടിക്കാനും മുടി വെട്ടാനും കഴിയും (സമാധാനം ഉണ്ടെങ്കില്‍ എന്തും സാധ്യമെന്നര്‍ഥം.)

(സൂര്യതാപം അനുഭവപ്പെടാതെ, യജമാനന്റെ ചമ്മട്ടി പ്രഹരത്തിന്റെ നോവറിയാതെ, നിദ്രയുടെ നാട്ടില്‍ മൃത്യു വീശിയ വെളിക്ലത്തില്‍ അവന്റെ നിര്‍ജ്ജീവമായ ശരീരം കിടന്നു. ശോകതപ്തമായ ആത്മാവ് ദൂരേക്ക് എറിഞ്ഞ ഒരു തേഞ്ഞ ചങ്ങല പോലെ......കൊയ്ത് കൂട്ടിയ കറ്റകള്‍ക്കരികില്‍ കയ്യില്‍ പിടിച്ച് അരിവാളുമായി.... ആ അടിമ ഒരിക്കലും ഉണരാത്ത നിദ്രയില്‍ ലയിച്ചു കിടന്നു.. (പരിഭാഷ ലേഖകന്‍) അമേരിക്കന്‍ കവി ലോങ്ങ്‌ഫെല്ലോ എഴുതിയ വളരെ ഹ്രുദയസ്പര്‍ശിയായ ഈ കവിത മുഴുവന്‍ വായിക്കുക....)


The Slave’s Dream
by Henry Wadsworth Longfellow (1807-1882)

Beside the ungathered rice he lay,
   His sickle in his hand;
His breast was bare, his matted hair
   Was buried in the sand.
Again, in the mist and shadow of sleep,
   He saw his Native Land.
Wide through the landscape of his dreams
   The lordly Niger flowed;
Beneath the palm-trees on the plain
   Once more a king he strode;
And heard the tinkling caravans
   Descend the mountain-road.
He saw once more his dark-eyed queen
   Among her children stand;
They clasped his neck, they kissed his cheeks,
   They held him by the hand!—
A tear burst from the sleeper’s lids
   And fell into the sand.
And then at furious speed he rode
   Along the Niger’s bank;
His bridle-reins were golden chains,
   And, with a martial clank,
At each leap he could feel his scabbard of steel
   Smiting his stallion’s flank.
Before him, like a blood-red flag,
   The bright flamingoes flew;
From morn till night he followed their flight,
   O’er plains where the tamarind grew,
Till he saw the roofs of Caffre huts,
   And the ocean rose to view.
At night he heard the lion roar,
   And the hyena scream,
And the river-horse, as he crushed the reeds
   Beside some hidden stream;
And it passed, like a glorious roll of drums,
   Through the triumph of his dream.
The forests, with their myriad tongues,
   Shouted of liberty;
And the Blast of the Desert cried aloud,
   With a voice so wild and free,
That he started in his sleep and smiled
   At their tempestuous glee.
He did not feel the driver’s whip,
   Nor the burning heat of day;
For Death had illumined the Land of Sleep,
   And his lifeless body lay
A worn-out fetter, that the soul
   Had broken and thrown away!

----------------------------------------
ശുഭം
Join WhatsApp News
Joseph Padannamakkel 2019-02-04 18:26:34
ശ്രീ സുധീർ പണിക്കവീട്ടിൽ തൻറെ ആശയസമ്പുഷ്ടമായ ഈ ലേഖനത്തിൽക്കൂടി നല്ലയൊരു വിഷയം അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ. കറുത്തവരെപ്പറ്റി ഏതാനും ലേഖനങ്ങൾ ഈമലയാളിയിൽ ഞാനും എഴുതിയിട്ടുണ്ട്. ഇ-മലയാളിയിൽ വന്ന എന്റെ ഒരു ലേഖനത്തിന്റ ലിങ്ക് താഴെ ചേർത്തിട്ടുണ്ട്.  

കറുത്ത നിറം അധികാരത്തെയാണ് സൂചിപ്പിക്കുന്നത്. രാഷ്ട്രനേതാക്കന്മാർ തമ്മിൽ കണ്ടുമുട്ടുമ്പോൾ സാധാരണ കറുത്ത സ്യുട്ടോ ഡ്രസ്സോ ആണ് ധരിക്കാറുള്ളത്. എല്ലാ നിറവും അസ്തമിച്ചാലും കറുപ്പ് ഒരിക്കലും അസ്തമിക്കില്ല. അതാണ് കറുപ്പിനെ ദൈവത്തിന്റെ നിറമെന്ന് പറയുന്നത്. മാർട്ടിൻ ലൂഥർ കിംഗ് കറുത്തവരെ സംബോധന ചെയ്തുകൊണ്ടിരുന്നത് ദൈവത്തിന്റെ മക്കളെന്നായിരുന്നു. 

കറുത്തവരുടെ രക്തം ചീന്തിയാണ് അമേരിക്ക എന്ന ബൃഹത്തായ ഒരു രാജ്യത്തെ പണിതുയർത്തിയത്. 
കറുത്തവരുടെ ചരിത്രമെന്നു പറഞ്ഞാൽ അടിമത്തകാലത്തെ അവരുടെ യാതനകളുടെ ചരിത്രമെന്നു മാത്രമല്ല നാം ഉദ്ദേശിക്കുന്നത്. കറുത്തവർക്ക് വിശ്വപ്രസിദ്ധങ്ങളായ കൃതികളടങ്ങിയ സാഹിത്യ ശേഖരം തന്നെയുണ്ട്. ലൈബ്രറി ഓഫ് കോൺഗ്രസ്സും ന്യൂയോർക്ക് പബ്ലിക്ക് ലൈബ്രറിയും കറുത്തവരുടെ ഗവേഷണ ഗ്രന്ഥങ്ങൾക്ക് പ്രാധാന്യം നൽകുന്നു.  

കറുത്തവരുടെ ആഫ്രോ അമേരിക്കൻ സംസ്ക്കാരം ലോകത്തിലെ അതിപുരാതനമായ സംസ്‌കാരങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. കവികളും നോബൽ സമ്മാനം നേടിയവരും രാഷ്ട്ര തന്ത്രജ്ഞരും സാഹിത്യകാരന്മാരും ഒളിമ്പിക്സ് ജേതാക്കളും മുഹമ്മദാലിയെപ്പോലുള്ള ഐതിഹാസിക താരങ്ങളും മാർട്ടിൻ ലൂഥർ കിംഗ്, മാൽക്കം എക്സ് പോലുള്ള മഹാന്മാരും ശാസ്ത്രജ്ഞരും ഉൾപ്പെട്ടതാണ് കറുത്തവരുടെ ചരിത്രം.

ബ്ലാക്ക് ഹിസ്റ്ററി മാസങ്ങളിൽ, കറുത്ത വർഗക്കാരുടെ പൂർവികർ എന്തിനായി പോരാടിയെന്നും, മനുഷാവകാശ സമരങ്ങളും, മാർട്ടിൻ ലൂഥർ കിങ്ങിന്റെ സ്വപനങ്ങളും വിലയിരുത്തുന്നു. ആഫ്രോ അമേരിക്കൻ പൂർവ പിതാക്കന്മാർ നേടിയ നേട്ടങ്ങളെയും വിലയിരുത്തുന്നു. പ്രതീക്ഷകളും ഉണർത്തുന്നു. 

കറുത്തവരുടെ ഫെബ്രുവരി മാസം പ്രസിദ്ധ ചരിത്രകാരനായ കാർട്ടർ ജി വുഡ്‌സന്റെ ചിന്തയിൽനിന്നും വന്നതാണ്. 1976 മുതൽ എല്ലാ അമേരിക്കൻ പ്രസിഡന്റുമാരും ഫെബ്രുവരി മാസത്തെ കറുത്തവരുടെ മാസമായി കരുതുന്നു. 

http://emalayalee.com/varthaFull.php?newsId=105173
African Masala 2019-02-04 19:10:51
  • "The white man is not indigenous to Africa. Africa is for Africans. Zimbabwe is for Zimbabweans... The white man is here as a second citizen."
  • "White farmers' killers should not be prosecuted."
  • "Racism will never end as long as white cars are still using black tires."
  • "Racism will never end if people still use black to symbolise bad luck and WHITE for peace."
  • "Racism will never end if people still wear white clothes to weddings and black clothes to the funerals."
  • "Racism will never end as long as we still wash first white clothes, then other colours later."
  • "Racism will never end as long as those who don't pay their bills are blacklisted not white listed."
  • "I don't care, so long as my toilet seat is white and I'm still using the white toilet paper... I'm still fine. "- speech by imbabwean President Robert Mugabe, posted by andrew
Sudhir Panikkaveetil 2019-02-04 21:23:19
ശ്രീ പടന്നമാക്കൽ സാർ , വീണ്ടും കുറെ നല്ല 
ലേഖനങ്ങൾ ഈ വിഷയത്തെ ആസ്പദമാക്കി 
എഴുതുക. വായനക്കാർക്കും 
എഴുത്തുകാർക്കും അത് പ്രയോജനകരമാകും.
സാറിന്റെ കുറിപ്പിന് നന്ദി.
EVIL SLAVERY & DISCRIMINATION 2019-02-05 06:11:10

   Slavery is one of the worst things that can happen to any human. The sad part is, slavery is justified by religions. The creation story gave birth to several superiority claims. Socially & economically advanced groups used their accidental privileges to enslave less privileged. The Industrial Revolution is also to be blamed for spreading Slavery. Living in rhythm with Nature became primitive & ever since those who thought to be superior to others exploited the less privileged and polluted this Holy Earth with Racism & industrial waste making the slow death of humans and other animals imminent.

  White skin is a disease & black skin is natural. Light skin was misnamed as white and it gained superiority all over the World. Even the brown-skinned Palestinian became white. Literature about the white Jesus justified Slavery. Even though humans evolved and progressed from Africa, the white man regarded dark skinned as sub-human & inferior and rounded them together like cattle and brought them to America in chains. Those Africans were forced to admit & suffer the injected inferiority. Many of them committed suicide. Women were raped and here it is, the mixed population of American Blacks. The end is worse, the Africans lost their land to the whites in exchange for a book of lies justifying slavery- the bible.

 The evil impact of Slavery will infest & induce inferiority on an individual for generations. Even Bishop Desmond Tutu suffered the pangs of Slavery which he has recollected in his Biography. The Aircraft that he was travelling was flown by a Native African. Tutu was restless until the plane landed. It was the impact of slavery which drained the rationality from a human.

 The foundations of this great Nation of America are deeply bedded in the blood & sweat of Slavery. Respect those men and women, try all you can to uplift them. Volunteer & serve them. The other privileged; the whites, the brown, the yellow, the olive & yellow; all are exploiting the fruits of their Labor. Yes, there are many violent groups and people among them. That is what Slavery can do to humans. Now in America, they are a mixed group. It may be very hard to find a pure African if their ancestors were slaves. Yes, the African Americans are a mixed group fathered by the slave owners. Evil can never stop another evil. Help them to get better education & social and economic progress.

·        It is also worth thinking and acting how the Natives in India are treated. Even in Kerala, the privileged took their land and drove them away. There too religion justifies discrimination  – think about it – dear E- Malayalee readers! – andrew.

 

Easow Mathew 2019-02-05 22:50:04
Congratulations to Sri Sudheer Panikkaveettil for this beautiful article on African heritage. While working in two African countries as a teacher for a long period of time I had the opportunity to directly experience the goodness of Black men. White, Black or Brown, all men are brothers! Dr. E.M. Poomottil
blessonhouston 2019-02-07 15:03:24
ചരിത്രപരമായ ഒരു ലേഖനം അഭിനനനം സുധീർ
പണിക്കവീട്ടീൽ
ബ്ലസൺ
josecheripuram 2019-02-07 15:35:11
If you are white you are right.If you are brown stick around,if you are black get back.Discrimination is every where ,even in your family if a kid is better than his peers he will the given priority.Do you think that in heaven you going to get a seat next to GOD even you did great thing .
USA 2019-02-08 08:04:49

Black or white or brown or yellow, USA, USA, USA !

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക