Image

ചാത്തന്നൂരില്‍ ബസ്‌ അപകടം: നാലുപേര്‍ മരിച്ചു. നാല്‌പതിലേറെപ്പേര്‍ക്ക്‌ പരിക്കേറ്റു

Published on 15 April, 2012
ചാത്തന്നൂരില്‍ ബസ്‌ അപകടം: നാലുപേര്‍ മരിച്ചു. നാല്‌പതിലേറെപ്പേര്‍ക്ക്‌ പരിക്കേറ്റു
ചാത്തന്നൂര്‍: ദേശീയപാതയിലെ കടമ്പാട്ടുകോണം ജങ്‌ഷനില്‍ കെ.എസ്‌.ആര്‍.ടി.സി. ബസ്സുകള്‍ കൂട്ടിയിടിച്ച്‌ നാലുപേര്‍ മരിച്ചു. നാല്‌പതിലേറെപ്പേര്‍ക്ക്‌ പരിക്കേറ്റു.

കുണ്ടറ വെള്ളിമണ്‍ ഇടവട്ടം തെക്കേടത്തുവീട്ടില്‍സുലോചന, വിമല, സുജാത, വിദ്യ എന്നിവരാണ്‌ മരിച്ചത്‌. ഞായറാഴ്‌ച രാത്രി ഏഴിനാണ്‌ അപകടം. തിരുവനന്തപുരത്തുനിന്ന്‌ തൃശ്ശൂരിലേക്ക്‌ പോയ സൂപ്പര്‍ ഫാസ്റ്റും ആറ്റിങ്ങല്‍ ഭാഗത്തേക്ക്‌ വന്ന ഫാസ്റ്റ്‌ പാസഞ്ചറുമാണ്‌ കൂട്ടിയിടിച്ചത്‌. സൂപ്പര്‍ ഫാസ്റ്റ്‌ ബസ്‌ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ എതിരെവന്ന ഫാസ്റ്റ്‌ പാസഞ്ചറില്‍ നേര്‍ക്കുനേര്‍ ഇടിച്ചത്‌.

വന്‍ ശബ്ദം കേട്ട്‌ എത്തിയ നാട്ടുകാരാണ്‌ പരിക്കേറ്റവരെ കല്ലമ്പലം, ചാത്തന്നൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും എത്തിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക