Image

പ്രിയങ്കാഗാന്ധിക്കെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ നടക്കുന്ന അധിക്ഷേപത്തിനെതിരേ മുംബൈ മഹിളാ കോണ്‍ഗ്രസ്‌ നേതാക്കള്‍ പരാതി നല്‍കി

Published on 04 February, 2019
പ്രിയങ്കാഗാന്ധിക്കെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ നടക്കുന്ന അധിക്ഷേപത്തിനെതിരേ മുംബൈ മഹിളാ കോണ്‍ഗ്രസ്‌ നേതാക്കള്‍ പരാതി നല്‍കി


പ്രിയങ്കാഗാന്ധിക്കെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ നടക്കുന്ന അധിക്ഷേപത്തിനെതിരേ മുംബൈ മഹിളാ കോണ്‍ഗ്രസ്‌ നേതാക്കള്‍ പരാതി നല്‍കി. പ്രിയങ്കാഗാന്ധിക്കെതിരേ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി അപകീര്‍ത്തികരവും തീര്‍ത്തും സ്വീകാര്യമല്ലാത്തതുമായ പരാമര്‍ശങ്ങളാണ്‌ നടത്തുന്നതെന്നു മഹിളാകോണ്‍ഗ്രസ്‌ നേതാക്കള്‍ ആരോപിച്ചു.

ബി ജെ പി നിയമസഭാംഗം സുരേന്ദ്ര സിങ്‌ രാഹുലിനേയും പ്രിയങ്കയേയും രാവണന്‍ എന്നും ശൂര്‍പ്പണക എന്നും വിളിച്ച്‌ ആക്ഷേപിച്ചിരുന്നതിന്‌ പിന്നാലെയാണ്‌ മഹിളാ കോണ്‍ഗ്രസ്‌ നേതാക്കളുടെ പരാതി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക