Image

സുനന്ദാ പുഷ്‌കറിന്റെ ദുരൂഹ മരണം; ശശി തരൂരിന്‍റെ വിചാരണ ഈ മാസം 21 മുതല്‍ തുടങ്ങും

Published on 04 February, 2019
സുനന്ദാ പുഷ്‌കറിന്റെ ദുരൂഹ മരണം; ശശി തരൂരിന്‍റെ വിചാരണ ഈ മാസം 21 മുതല്‍ തുടങ്ങും

ന്യൂഡല്‍ഹി: സുനന്ദാ പുഷ്‌കറിന്റെ ദുരൂഹമരണക്കേസില്‍ ശശി തരൂരിന്റെ വിചാരണ ഈ മാസം 21 മുതല്‍ തുടങ്ങും. ഡല്‍ഹി പട്യാലാ ഹൗസ് കോടതിയാണ് ശശി തരൂരിന് നോട്ടീസയച്ചത്. ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നു.

കേസില്‍ സെഷന്‍സ് കോടതി ഇനി വാദം കേള്‍ക്കും. ഡല്‍ഹി പോലീസിനോട് വിജിലന്‍സ് റിപ്പോര്‍ട്ട് സൂക്ഷിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. അതേസമയം, കേസില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ അനുവദിക്കണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം കോടതി തള്ളി.

2014 ജനുവരി 17നാണു ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുനന്ദ പുഷ്കറെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക