Image

വാര്‍ത്തകളിലൂടെ ഉള്ള അറിവുമാത്രമാണ് കെഎസ്‌ആര്‍ടിസിയെ കുറിച്ചു തനിക്ക് ഉള്ളതെന്നും എല്ലാവരും സഹകരിക്കണമെന്നും നിയുക്ത എം ഡി, എംപി ദിനേശ് ഐപിഎസ്

Published on 04 February, 2019
വാര്‍ത്തകളിലൂടെ ഉള്ള അറിവുമാത്രമാണ് കെഎസ്‌ആര്‍ടിസിയെ കുറിച്ചു തനിക്ക് ഉള്ളതെന്നും എല്ലാവരും സഹകരിക്കണമെന്നും നിയുക്ത എം ഡി, എംപി ദിനേശ് ഐപിഎസ്

കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ എല്ലാവരുമായി സഹകരിച്ച്‌ മുന്നോട്ട് പോകുമെന്ന് നിയുക്ത എം ഡി, എംപി ദിനേശ് ഐപിഎസ്. വാര്‍ത്തകളിലൂടെ ഉള്ള അറിവുമാത്രമാണ് കെഎസ്‌ആര്‍ടിസിയെ കുറിച്ചു തനിക്ക് ഉള്ളതെന്നും എല്ലാവരും സഹകരിക്കണമെന്നും എംഡി ആവശ്യപ്പെട്ടു.

അടുത്ത ദിവസം തന്നെ ചുമതലയേല്‍ക്കുമെന്നും എംപി ദിനേശ് കൊച്ചിയില്‍ പറഞ്ഞു. മുന്‍ കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയുടെ ഒഴിവിലേക്കാണ്
എംപി ദിനേശ് ഐപിഎസ് നിയമിതനായിരിക്കുന്നത്.

വലിയ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു ടോമിന്‍ തച്ചങ്കരിയുടെ മാറ്റം. തുടക്കത്തില്‍ ഗതാഗതമന്ത്രിക്കും താല്പര്യം ഇല്ലാതിരുന്ന തച്ചങ്കരിയെ സംരക്ഷിച്ചത് മുഖ്യമന്ത്രിയായിരുന്നു.എന്നാല്‍ രാഷ്ട്രീയസമ്മര്‍ദ്ദത്തിനൊടുവില്‍ മുഖ്യമന്ത്രിയും കൈവിട്ടതോടെയായിരുന്നു സ്ഥാനചലനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക