Image

അതിഥി(കവിത : രേഖ ഷാജി)

രേഖ ഷാജി Published on 04 February, 2019
അതിഥി(കവിത :  രേഖ ഷാജി)
അതിഥിയായി അവിടുത്തെ
അരികിലെത്തി അത്രമേല്‍
അനുഗ്രഹം അറിഞ്ഞു തന്നു
എന്നുമെന്‍ ഹൃദയത്തില്‍
നിറഞ്ഞുനിന്നു എന്നില്‍
നിന്നെ ചൈതന്യം ചൊരിഞ്ഞു
തന്നു അമൃതവര്‍ഷിണി
രാഗമായി എന്‍
ചുണ്ടില്‍ വിരിഞ്ഞു
നിന്നു തുളസിദളം ആയി
ഹാരത്തില്‍ പരിണമിച്ചു
നീലാംബരത്തിലെ മേഘ
ശകലമായി ഒഴുകി വന്നു
ജന്മം സഫലമായി മോഹ
പുഷ്പങ്ങള്‍ പുഞ്ചിരി തൂകി
നിന്നു


അതിഥി(കവിത :  രേഖ ഷാജി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക