Image

അംജദ് അലി മെമ്മോറിയല്‍ ഫുട്‌ബോള്‍: ബിഗ് മാര്‍ട്ട് അറേബ്യന്‍ എഫ്.സി ജേതാക്കള്‍

Published on 04 February, 2019
അംജദ് അലി മെമ്മോറിയല്‍ ഫുട്‌ബോള്‍: ബിഗ് മാര്‍ട്ട് അറേബ്യന്‍ എഫ്.സി ജേതാക്കള്‍
ഷാര്‍ജ: പ്രവാസ ലോകത്തെ കാല്‍പന്തു പ്രേമികള്‍ക്ക് ഗ്രഹാതുലമായ ഫുട്‌ബോള്‍ മാമാങ്കം അണിയിച്ചൊരുക്കി മങ്കട മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച രണ്ടാമത് അംജദ് അലി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബിഗ് മാര്‍ട്ട് അറേബ്യന്‍ എഫ്.സി ജേതാക്കളായി. ഇന്ത്യയിലെ പ്രഗത്ഭരായ താരങ്ങളെ അണിനിരത്തി യു.എ.ഇയിലെ പ്രമുഖ ഇരുപത്തിനാല് ടീമുകള്‍ ഷാര്‍ജ വാണ്ടറേഴ്‌സ് സ്റ്റെഡിയത്തില്‍ സോക്കര്‍ പോരിനിരങ്ങിയപ്പോള്‍ വെള്ളിയാഴ്ചയുടെ സായാഹനം സോക്കര്‍ പ്രേമികള്‍ക്ക് മുന്നില്‍ സുന്ദര മുഹൂര്‍ത്തങ്ങളാണ് പിറന്ന് വീണത്. 

ഇരുപത്തിനാല് ടീമുകള്‍ തമ്മിലുള്ള ലീഗ് റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം നടന്ന ആവേശകരമായ നോക്കൌട്ട് മത്സരത്തിനു ശേഷം തുല്ല്യ ശക്തികളായ ബിഗ് മാര്‍ട്ട് അറേബ്യന്‍ എഫ്.സി.യും അല്‍ ഫുറാത്ത് ഗ്രൂപ്പ് ഖല്‍ബ G7 അല്‍ ഐനും ഒന്നാം സെമിഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ അല്‍ ഫുറാത്ത് ഗ്രൂപ്പ് ഖല്‍ബ G7 അല്‍ ഐനിനെ തകര്‍ത്ത് ബിഗ് മാര്‍ട്ട് അറേബ്യന്‍ എഫ് സി കലശപ്പോരാട്ടത്തിന് ടിക്കെറ്റ് നേടിയപ്പോള്‍, രണ്ടാം സെമിഫനലില്‍ ലീഗ് റൗണ്ടില്‍ വബന്മാരെ മലര്‍ത്തിയടിച്ചു വന്ന ആര്‍.ടി.സി ദേര എഫ്.സിയും സകരിയ ഗ്രൂപ്പും കലാശപോരാട്ടത്തിന്‍ വേണ്ടി തമ്മില്‍ മാറ്റുരച്ചപ്പോള്‍ കരുത്തരായ സക്കരിയ ഗ്രൂപ്പിനെ മറികടന്ന് ആര്‍.ടി.സി ദേര എഫ്.സി കലാശപോരാട്ടത്തിന് അര്‍ഹരായി. 

കലാശപോരട്ടത്തില്‍ ചുടുല നീകങ്ങളും ബുള്ളറ്റ് ഷോട്ടുകളുമായി ഇരു ടീമുകളും കള നിറഞ്ഞ് കളിച്ചത് ഫുട്ബാള്‍ പ്രേമികളെ ആവേശത്തിലാക്കി, അവസാന വിസില്‍ മുഴങ്ങാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ആര്‍.ടി.സി ദേര എഫ്.സിയുടെ വല കുലുക്കി ബിഗ് മാര്‍ട്ട് അറേബ്യന്‍ എഫ്.സി രണ്ടാമത് അംജദ് അലി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കിരീടത്തില്‍ മുത്തമിട്ടു.ടൂര്‍ണമെന്റ് ജേതാക്കള്‍കുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും ഫാസ്ട്രാക് ഇലക്ട്രോണിക്‌സ് എം.ഡി അഷ്റഫ് നല്‍കി.

റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫി മുസ്തഫ വെങ്ങരയും ഫസ്റ്റ് റണ്ണര്‍അപ്പിനുള്ള ട്രോഫി ഫാസ്ട്രാക് ഇലക്ട്രോണിക്‌സ് ഓപ്പറേഷന്‍ മാനേജര്‍ സൈഫും കൈമാറി. ടൂര്‍ണമെന്റ് വീഷിക്കാന്‍ എത്തിയ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വേണ്ടി സംഘാടകര്‍ ഒരുക്കിയ സമ്മാന കൂപ്പണ്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കെ.എം.സി.സി നേതാവ് പി.കെ അന്‍വര്‍ നഹ നല്‍കി

ടൂര്‍ണമെന്റിലെ ഫാസ്റ്റ് റണ്ണര്‍അപ്പായി സക്കറിയ ഗ്രൂപ്പും,സെക്കെന്റ് റണ്ണര്‍ അപ്പായി അല്‍ ബര്‍ഷ പാര്‍ക്ക് എഫ്.സിയുമാണ്. ടൂര്‍ണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി ബിഗ് മാര്‍ട്ട് അറേബ്യന്‍ എഫ്.സിയുടെ ഷിബുവും, ബെസ്റ്റ് ഡിഫന്‍ഡര്‍ ആയി ആര്‍.ടി.സി ദേര എഫ്.സിയുടെ നവാസും, ബെസ്റ്റ് ഗോള്‍കീപ്പര്‍ ആയി ബിഗ് മാര്‍ട്ട് അറേബ്യന്‍ എഫ്.സിയുടെ റിയാസും അര്‍ഹരായി. 

ഫെയര്‍ പ്ലേ അവാര്‍ഡ് അബൂദാബി എഫ്.സി തിരുവേഗപ്പുറയും കരസ്ഥമാക്കി. ദുബായ് കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് ചെമ്മുക്കന്‍ യാഹുമോന്‍ സെക്രട്ടറി പി.വി നാസര്‍,സെക്രട്ടറി നിഹ്മതുള്ള മങ്കട തുടങ്ങിയ വിവിധ എമിരേറ്റ്‌സിലെ ജില്ലാ മണ്ഡലം നേതാക്കള്‍ സംബന്ദിച്ചു. മങ്കട മണ്ഡലം പ്രസിഡന്റ് അസീസ് പേങ്ങാട്ട്, ജന:സെക്രട്ടറി സലിം വെങ്കിട്ട, ട്രഷര്‍ വി.എം അഷ്റഫ് മൂര്‍ക്കനാട്,ഷഫീഖ് വേങ്ങാട് എന്നിവര്‍ വിവിധ ട്രോഫികള്‍ നല്‍കി. ഷൌകത്തലി വെങ്കിട്ട,നൌഫല്‍ കൂടിലങ്ങാടി,അബ്ദുല്‍ നാസര്‍ കൂടിലങ്ങാടി, ബഷീര്‍ വെള്ളില,റാഫി കൊളത്തൂര്‍,ഹാഷിം പള്ളിപ്പുറം,സദര്‍ പടിഞ്ഞാറ്റുമുറി,ബെന്‍ഷാദ് വെങ്കിട്ട, അന്‍ജൂം,പി.കെ അനസ്,മുഹമ്മദാലി കൂട്ടില്‍,ബാസിത്ത് വേങ്ങാട്,അമീന്‍ അരിപ്ര,ഫിറോസ്,അബ്ദു റസാക്ക്,അബ്ദുറഹിമാന്‍ മങ്കട , അലവികുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക