Image

എം.കെ. മാധവന്‍ നായരുടെ നിര്യാണത്തില്‍ മുട്ടത്ത് വര്‍ക്കി ഫൗണ്ടേഷന്‍ അനുശോചിച്ചു

Published on 04 February, 2019
എം.കെ. മാധവന്‍ നായരുടെ നിര്യാണത്തില്‍ മുട്ടത്ത് വര്‍ക്കി ഫൗണ്ടേഷന്‍ അനുശോചിച്ചു
കോട്ടയം/ന്യു യോര്‍ക്ക്: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം സെക്രട്ടറി, വൈസ് പ്രസിഡന്റ്, കേരളസാഹിത്യ അക്കാദമി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചകാരാപ്പുഴ, ലക്ഷ്മിപുരം എം.കെ. മാധവന്‍നായരുടെ(90) നിര്യാണത്തില്‍ മുട്ടത്തു വര്‍ക്കി ഫൗണ്ടേഷനും മുട്ടത്തു വര്‍ക്കിയുടെ കുടുംബാംഗങ്ങളും അനുശോചിച്ചു. ഭാഷാപോഷിണിയുടെയും മനോരമ ഇയര്‍ ബുക്കിന്റെയും എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റുമായിരുന്നു.
മുട്ടത്തു വര്‍ക്കിയുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനുമുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചമാധവന്‍ നായര്‍ അദ്ധേഹത്തിന്റെ ആത്മമിത്രവുമായിരുന്നു.

1928 സെപ്റ്റംബറില്‍ പന്തളം കോയിക്കല്‍ തെക്കേല്‍ കുടുംബത്തില്‍ ജനിച്ച മാധവന്‍ നായര്‍ കോഴിക്കോട് സാമൂതിരി കോളേജിലും തൃശൂര്‍ കേരളവര്‍മ കോളേജിലുമായാണു പഠനം പൂര്‍ത്തിയാക്കിയത്. പൗരനും ഭരണഘടനയും, റൈറ്റ് സഹോദരന്മാര്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കുമയോണിലെ കടുവകള്‍, ബഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍, പുതിയ ചൈന, അമേരിക്കയിലെ വിദ്യാഭ്യാസം, ജാക് ലണ്ടന്‍ കഥകള്‍, പുസ്തകത്തിന്റെ കഥ തുടങ്ങിയവ അദ്ദേഹം രചിച്ച വിവര്‍ത്തനങ്ങളാണ്.

മക്കള്‍: എം.മധുചന്ദ്രന്‍ (എഡിറ്റര്‍ ഇന്‍ ചാര്‍ജ്, വനിത), എസ്.ജയലക്ഷ്മി, എസ്.മഞ്ജു (ഫെഡറല്‍ ബാങ്ക്, കഞ്ഞിക്കുഴി). മരുമക്കള്‍: എസ്.ജിത (സെന്റ് മേരീസ് സ്‌കൂള്‍, പുത്തനങ്ങാടി), ഗോപിനാഥന്‍ കര്‍ത്ത (റിട്ട.ഫിഷറീസ് യൂണിവേഴ്‌സിറ്റി), അനില്‍കുമാര്‍ (കെഎംഎംഎല്‍, ചവറ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക