Image

പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനം; കേരളത്തിന്‌ വ്യോമസേനയുടെ 102 കോടിയുടെ ബില്‍

Published on 05 February, 2019
പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനം; കേരളത്തിന്‌ വ്യോമസേനയുടെ 102 കോടിയുടെ ബില്‍

ദില്ലി: പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്‌റ്ററുകളും ഉപയോഗിച്ചതിനുള്ള 102.6 കോടി രൂപയുടെ ബില്‍ കേരള സര്‍ക്കാരിന്‌ അയച്ചതായി കേന്ദ്രം. ഇക്കാര്യം കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ്‌ ഭാംറെ കഴിഞ്ഞ ദിവസം രാജ്യസഭയെ അറിയിച്ചു.

ദുരിതാശ്വസപ്രവര്‍ത്തനങ്ങള്‍ക്കായി വ്യോമസേനാ വിമാനങ്ങള്‍ 517 തവണയും ഹെലികോപ്‌റ്ററുകള്‍ 634 തവണയും പറന്നുവെന്ന്‌ സുഭാഷ്‌ ഭാംറെ പറഞ്ഞു.

എയര്‍ലിഫ്‌റ്റ്‌ ചെയ്‌ത്‌ 3787 പേരെ രക്ഷപ്പെടുത്തി.1,350 ടണ്‍ ലോഡ്‌ വ്യോമസേന വിമാനങ്ങളിലും ഹെലികോപ്‌റ്ററുകളില്‍ 584 പേരെയും 247 ടണ്‍ ലോഡും കയറ്റിയതായി സുഭാഷ്‌ ഭാംറെ സഭയില്‍ വ്യക്തമാക്കി.

വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്‌റ്ററുകളും ഉപയോഗിച്ചതിന്‌ ഏകദേശം 102.6 കോടി രൂപയുടെ ബില്‍ കേരള സര്‍ക്കാരിന്‌ അയച്ചിട്ടുണ്ട്‌. 

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക