Image

മാതാപിതാക്കളെ ഉപേക്ഷിച്ചാല്‍ ആറ് മാസം തടവ്; ശിക്ഷ ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍

Published on 05 February, 2019
മാതാപിതാക്കളെ ഉപേക്ഷിച്ചാല്‍ ആറ് മാസം തടവ്; ശിക്ഷ ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍

ആധുനിക സമൂഹത്തില്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടിക്കൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ഇനി മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരെ കാത്തിരിക്കുന്നത് ആറ് മാസം തടവും 10,000 രൂപ വരെ പിഴ ശിക്ഷയുമാണ്. നിലവിലെ ശിക്ഷ ഇരട്ടിയാക്കിക്കൊണ്ട് നിയമഭേദഗതി കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ നീക്കം. നിലവില്‍ മൂന്ന് മാസം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ.

ജീവനാംശപരിധി നിശ്ചയിച്ചതിലും മാറ്റമുണ്ട്.10000 രൂപ വരെ എന്നത് ഒഴിവാക്കി രക്ഷിതാക്കളുടെ മാന്യമായ ജീവിതവും ആവശ്യവും മക്കളുടെ സാമ്ബത്തിക ശേഷിയും മാനദണ്ഡമായി നിശ്ചയിക്കാനാണ് തീരുമാനം.

ഇതടക്കം 2007 ലെ മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പാരന്റ്സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍ ആക്റ്റ് ഭേദഗതി ചെയ്യാനുള്ള കരട് രേഖ സാമൂഹ്യനീതി മന്ത്രാലയം തയാറാക്കിയിട്ടുണ്ട്.

നിലവിലെ നിയമത്തില്‍ മക്കള്‍ എന്ന നിര്‍വചനത്തിലും മാറ്റമുണ്ട്. ദത്തെടുത്തവര്‍, രണ്ടാം വിവാഹത്തിലെ മക്കള്‍, മരുമക്കള്‍ തുടങ്ങിയവര്‍ക്ക് എല്ലാംം പരിപാവന ചുമതലയുണ്ടാകും.

ഭക്ഷണം, താമസം, ചികിത്സ എന്നിവയ്ക്ക് പുറമേ മാതാപിതാക്കള്‍ക്ക് സുരക്ഷയും ഉറപ്പുവരുത്തണം. മുതിര്‍ന്ന് പൗരന്മാര്‍ക്ക് വൈദ്യസഹായം, പൊലീസ് സഹായം, എന്നിവയ്ക്ക് ബന്ധപ്പെടാനും പരാതി നല്‍കാനും കഴിയുന്ന ഹെല്‍പ്പ്ലൈന്‍ സംസ്ഥാന സര്‍ക്കാന്‍ സജ്ജമാക്കണം. കൂടാതെ പരാതികള്‍ കത്ത് വഴിയോ ഇമെയിലായോ നല്‍കാനുമാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക