Image

നടി ഭാനു പ്രിയയ്ക്കെതിരെ മനുഷ്യക്കടത്ത് ആരോപണം

Published on 05 February, 2019
നടി ഭാനു പ്രിയയ്ക്കെതിരെ മനുഷ്യക്കടത്ത് ആരോപണം

14 വയസുകാരിയായ പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന ആരോപണത്തിനു പുറമേയാണ് പുതിയ ആരോപണവും ഉയരുന്നത് . ചെന്നൈ ടി നഗറിലെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത മറ്റു മൂന്നു പെണ്‍കുട്ടികളെ കൂടി കണ്ടെത്തിയെന്നും കുട്ടിക്കടത്തിന്റെ ഭാഗമാണിതെന്നു സംശയിക്കുന്നുവെന്നുമാണ് ആരോപണം.

ബാലാവകാശ പ്രവര്‍ത്തകന്‍ അച്യുത റാവുവാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഭാനുപ്രിയയുടെ വീട്ടില്‍ പരാതിയില്‍ പറയുന്നതുള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാലു പെണ്‍കുട്ടികളെ കണ്ടെത്തിയതായി റാവു പറഞ്ഞു.കുട്ടികളെ കടത്തുന്നതിന്റെ ഭാഗമാണിതെന്ന് സംശയിക്കുന്നു.കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. ആന്ധ്രപ്രദേശില്‍നിന്നു ചെന്നൈയിലേക്ക് ഒരേ ഇടനിലക്കാരനാണു കുട്ടികളെ എത്തിച്ചതെന്നതു മനുഷ്യക്കടത്തിന്റെ സാധ്യത കൂട്ടുന്നതായും റാവു പറഞ്ഞു.

മാസം 10,000 രൂപ ശമ്ബളം പറഞ്ഞിരുന്നെങ്കിലും ഇത് കഴിഞ്ഞ പതിനെട്ട് മാസമായി നല്‍കിയിരുന്നില്ല. ഭാനുപ്രയയുടെ സഹോദരന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയെ തിരക്കി ഭാനുപ്രിയയുടെ ചെന്നൈയിലെ വീട്ടിലെത്തിയപ്പോള്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും കുട്ടിയെ വിട്ടു തരണമെങ്കില്‍ പത്തു ലക്ഷം രൂപ നല്‍കണമെന്നും താരം പറഞ്ഞതായി പ്രഭാവതി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക