Image

എന്റെ ഭാരതം (ഫൈസല്‍ മാറഞ്ചേരി)

Published on 05 February, 2019
എന്റെ ഭാരതം (ഫൈസല്‍ മാറഞ്ചേരി)
എത്രയോ സ്‌നേഹ പാദമുദ്രകള്‍
ഏറ്റു വാങ്ങിയ നാട് ഭാരതം
എത്രയോ മഹാരഥന്മാര്‍ നാട് വാണ മഹാനാട് ഭാരതം

ആയിരങ്ങള്‍ ഉയിര്‍ കൊടുത്തു സ്വതന്ത്രയാക്കിയ നാട് ഭാരതം
നൂറു നൂറു നാട്ടുരാജ്യങ്ങള്‍ ഒന്നായ് ചേര്‍ന്ന് ശക്തമായ ഭാരതം

പല പല ഭാഷകള്‍ പല പല മതങ്ങള്‍
വൈവിദ്ധ്യം തീര്‍ത്ത ഭാരതം
എണ്ണമറ്റ മഹാന്മാര്‍ക്ക് ജന്മമേകിയ നാടാണ് ഭാരതം

മതങ്ങളും ആചാരങ്ങളും ഒന്നു ചേര്‍ന്ന് നിന്നിടുമ്പോള്‍
മറക്കരുത് നാം ഭാരതീയര്‍ ഒരമ്മ പെറ്റ മക്കളാണെന്ന സത്യം

ഇനിയുമീനാട് മുന്നേറണം
വര്‍ണ്ണ ഭാഷ വേര്‍തിരിവില്ലാതെ,
ജാതി മത ചിന്തകള്‍ ക്കതീതമായി
വികസനം മാത്രമാകണം വിഘടനം ഒട്ടുമേ തീണ്ടരുത് നമ്മുടെ മനമതില്‍....

എന്റെ നാട് ഭാരതം
എന്നുമെന്നും ഭാരതം കരുതലായി കാവലായി നിന്നിടാം
ആത്മഹര്‍ഷം ചൊരിഞ്ഞു നമ്മള്‍ ഒത്തു ചേര്‍ന്നു നീങ്ങിടാം...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക