Image

സഭയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമം തടയാന്‍ കെ.സി.ബി.സിയുടെ മാര്‍ഗരേഖ

Published on 05 February, 2019
സഭയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമം തടയാന്‍ കെ.സി.ബി.സിയുടെ മാര്‍ഗരേഖ

കോട്ടയം: കത്തോലിക്കാ സഭയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി) തയ്യാറാക്കിയ മാര്‍ഗരേഖ വെളിച്ചം കണ്ടത് ആറു മാസത്തിനു ശേഷം. കഴിഞ്ഞ വര്‍ഷം ജൂണില്‍ പ്രസിദ്ധീകരിച്ച മാര്‍ഗരേഖ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. സഭയില്‍ പ്രശ്‌നപരിഹാരത്തിന് സമിതികള്‍ രൂപീകരിക്കാന്‍ സിറോ മലബാര്‍ സിനഡ് തീരുമാനിച്ചതിനു പിന്നാലെയാണ് മാര്‍ഗരേഖയും പുറത്തുവന്നത്. 5000 ഓളം കോപ്പികള്‍ പ്രിന്റ് ചെയ്തു വിതരണം ചെയ്തുവെന്ന് അവകാശപ്പെടുമ്പോഴും ഈ മാര്‍ഗരേഖയെ കുറിച്ച് ഭൂരിഭാഗം വൈദികര്‍ക്കും അറിവില്ല.

സഭയില്‍ ദുര്‍ബല വ്യക്തികള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്നും അവര്‍ക്കെതിരായ അതിക്രമങ്ങളും ലൈംഗിക പീഡനങ്ങളും തടയണമെന്നും കാണിച്ച് അഖിലേന്ത്യ കത്തോലിക്കാ മെത്രാന്‍ സമിതി (സി.ബി.സി.ഐ) മൂന്നു വര്‍ഷം മുന്‍പ് പുറത്തിറക്കിയ മാര്‍ഗരേഖയുടെയും 2012ലെ പോക്‌സോ ആക്ടിന്റെയും ചുവടുപിടിച്ചാണ് കെ.സി.ബി.സിയും മാര്‍ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. 2018 ജൂണിലാണ് പബ്ലിഷിംഗ് തീയതി നല്‍കിയിരിക്കുന്നതെങ്കിലും ഫെബ്രുവരി ആദ്യവാരത്തിലാണ് ഇത് വെളിച്ചം കാണുന്നത്.

കുട്ടികള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും എതിരായ ലൈംഗിക ചൂഷണങ്ങളും ലൈംഗിക പീഡനങ്ങളും ഹീനമായ കുറ്റകൃത്യങ്ങളും കടുത്ത പാപവുമാണെന്ന് മാര്‍ഗരേഖയുടെ തുടക്കത്തില്‍ തന്നെ വ്യക്തമാക്കുന്നു. സഭയിലും സ്ഥാപനങ്ങളിലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മറ്റ് വിശ്വാസ സമൂഹത്തിനും സുരക്ഷിത അന്തരീക്ഷമൊരുക്കുക, അവരെ എല്ലാ വിധത്തിലുമുള്ള ലൈംഗിക ചൂഷണങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും സംരക്ഷിക്കുക, ഏതെങ്കിലും വിധത്തിലുള്ള പീഡനങ്ങള്‍ നടന്നാല്‍ സഭാ അധികാരികളെയും സര്‍ക്കാര്‍ അധികൃതരെയും അറിയിക്കേണ്ടതിന്റെ ആവശ്യകത എന്നിവയാണ് ഈ മാര്‍ഗരേഖ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു

കെ.സി.ബി.സിക്ക് ഈ വിഷയത്തിലുള്ള ഉത്തരവാദിത്തവും മാര്‍ഗരേഖ വ്യക്തമാക്കുന്നുണ്ട്. ലൈംഗിക ചൂഷണങ്ങളോട് 'സീറോ ടോളറന്‍സ്' സമീപനം ആയിരിക്കണമെന്ന് അതില്‍ പറയുന്നു. കുറ്റക്കാര്‍ക്കെതിരെ സഭാപരമായ അച്ചടക്ക നടപടി സ്വീകരിക്കണം, സിവില്‍ നിയമം അനുശാസിക്കുന്ന വിധത്തില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ അധികാരികളെ അറിയിക്കണം, ഇരകളോട് അവധാനതയോടും അനുകമ്പയോടും കൂടി പ്രതികരിക്കുക, ഇത്തരം കേസുകള്‍ കൈാര്യം ചെയ്യാന്‍ ഉചിതമായ സംവിധാനങ്ങള്‍ രൂപീകരിക്കുക തുടങ്ങിയവ കെ.സി.ബി.സിയുടെ ഉത്തരവാദിത്തത്തില്‍ പെടുന്നു

എല്ലാ സഭാ പ്രതിനിധികളും സിവില്‍ നിയമങ്ങളും കാനന്‍ നിയമങ്ങളും ഒരുപോലെ പാലിക്കാന്‍ ബാധ്യസ്ഥരാണ്.കുട്ടികള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കുമെതിരായ എല്ലാ തരത്തിലുമുള്ള ലൈംഗിക പീഡനങ്ങളും ചൂഷണങ്ങളും തടയുന്നതിനുള്ള സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കണം.കുട്ടികളുടെയോ മുതിര്‍ന്നവരുടേയോ മുന്നില്‍ വച്ച് വൈദികവരും മറ്റ് സഭാ പ്രതിനിധികളും ലൈംഗികത സ്പഷ്ടമാകുന്ന വിധത്തിലുള്ളതോ ധാര്‍മ്മികയ്ക്ക് നിരക്കാത്തതോ ആയ വസ്തുക്കളോ പ്രദര്‍ശിക്കാന്‍ പാടില്ല. ലൈംഗികത സ്പഷ്ടമാകുന്ന മാഗസിനുകള്‍, ചിത്രങ്ങള്‍, വീഡിയോ, വെബ് ചാറ്റ്, ഫിലിം, റെക്കോര്‍ഡിംഗ്, കമ്പ്യൂട്ടര്‍ സോഫ്ട്‌വേര്‍, കമ്പ്യുട്ടര്‍/വീഡിയോ ഗെയിംകള്‍, പ്രിന്റഡ് മെറ്റീരിയല്‍ തുടങ്ങിവയൊന്നും പ്രദര്‍ശിപ്പിക്കാന്‍ പാടില്ല

ലൈംഗിക ചുവയുള്ള തമാശകളിലോ സംഭാഷണങ്ങളിലോ വൈദികര്‍ ഉള്‍പ്പെടാനോ പ്രോത്സാഹിപ്പിക്കാനോ പാടില്ല.കുട്ടികളുമായി അടുത്തിടപഴകുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം. ശാരീരികമായി സ്പര്‍ശിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കണം അനുചിതമായി കുട്ടികളെ സ്പര്‍ശിക്കുന്നില്ലെന്ന് വൈദികര്‍ ഉറപ്പാക്കണം. 

 കുട്ടികളും സ്ത്രീകളുമായി ചേര്‍ന്ന പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങളിലും വൈദികര്‍ ഏറെ ജാഗ്രത പാലിക്കണം. വൈദികരുടെ താമസ ഇടങ്ങളില്‍ കുട്ടികള്‍ തങ്ങാന്‍ പാടില്ല, അല്ലെങ്കില്‍ രക്ഷിതാക്കളൊ അവര്‍ നിര്‍ദേശിക്കുന്ന മുതിര്‍ന്നവരോ ഒപ്പമുണ്ടാകണം, കുട്ടികളെ ഒരുകാരണവശാലും വൈദികരുടെ സ്വകാര്യ ഇടങ്ങളില്‍ പ്രവേശിപ്പിക്കരുത്, പ്രായപൂര്‍ത്തിയാകാത്തയാളുമായി ഒറ്റയ്ക്കുള്ള രാത്രികാല യാത്രകള്‍ ഒഴിവാക്കണം, വസ്ത്രമില്ലാത്ത നിലയിലുള്ള അവരുടെ ചിത്രങ്ങള്‍ എടുക്കാന്‍ പാടില്ല.

 പ്രായപൂര്‍ത്തിയാകാത്ത ആള്‍ മറ്റാരെങ്കിലും നിന്ന് ലൈംഗിക ചൂഷണത്തിന് ഇരയായി എന്ന് അറിയുന്ന സാഹചര്യത്തില്‍, വിഷയത്തില്‍ ഉചിതമായ ഇടപെടല്‍ നടത്തുകയും ഇരയ്ക്ക് സുരക്ഷിതമായ സാഹചര്യം ഒരുക്കുകയും വേണം.

ലൈംഗിക ചൂഷണങ്ങള്‍ നടന്നുവെന്ന വിവരം കിട്ടിയാല്‍ അക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും സര്‍ക്കാര്‍ അധികൃതര്‍ നടത്തുന്ന അന്വേഷണവുമായി സഹകരിക്കുകയും വേണം എന്നിങ്ങനെ പോകുന്നു മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍.

കത്തോലിക്കാ പുരോഹിതഭവനങ്ങള്‍, ദേവാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപരമായ സ്ഥാപനങ്ങള്‍, സഭയുടെ കീഴിലുള്ള മന്ദിരങ്ങള്‍, സഭാ സംഘടനകള്‍ എന്നിവയില്‍ എല്ലാം മാര്‍ഗരേഖ ബാധകമാണെന്ന് കെ.സി.ബി.സി വ്യക്തമാക്കുന്നു. 2015 ഒക്‌ടോബര്‍ ഒന്നിന് സി.ബി.സി.ഐ ഇറക്കിയ മാര്‍ഗരേഖയുടെയും 2012ലെ പോക്‌സോ ആക്ടിന്റെയും വിശദാംശങ്ങളും കെ.സി.ബി.സി ഇതോടൊപ്പം നല്‍കിയിട്ടുണ്ട്‌

Join WhatsApp News
ബൈബിളിലെ സ്ത്രി പീഡനം 2019-02-05 16:13:41

Women & Bible  

Women are regarded as inferior to men from the beginning of religions and have not changed even now. The Abrahamic religions have very close similarity to Indian Vedic religion in many aspects. Male dominance and regarding women as inferior, slaves, tempters & origin of sin are common to both. So, don’t get fooled. Vedic and Biblical marriage is not sacred as you may assume.

 Christianity has claimed the moral guardian of marriage. They claim by the Verses in Genesis ‘between one man & one woman as god said’. The norm was hypocritical from the very beginning and men did whatever they wanted. Even now we read everyday men who stood against LGBTQ are getting arrested for sex with young boys. Biblical marriage was never a companionship as of the present-day concept. It was designed to keep father’s property passed on to the boys.

 The Hebrew bible has several incidents of the wife or wives of the patriarch giving the servants to him, without even a consent from them. Those women remained as the concubine- wife by common Law. But children of the concubines got very little to none of their father’s property. The same tradition was followed by the brahmin fathers. Those 2nd class wives were just objects for sexual needs. Abe; the father of the faithful send his wife Sara for prostitution and became rich from the rewards she brought home. Sara, in turn, gave her maid Hagar to Abe to fulfil ‘god’s promise- Gen.16:3. The Hebrew god was always an ego centric male. He gave plenty of women to men, but no woman was ever allowed to have more than one man. Look at the # of women these men had; Abe, Esau, Moses, Jacob, Yehuda, Gideon, David & Solomon with 1000 women.

 Read the book of Judges, you can read about a Levite man giving his wife for gang rape & then butchering her to 12 pieces. That butcher’s knife would have saved her from gang rape.  Look at your Jesus, he said to leave wives, children, parents & family, Lk 18:28-30; 14:26 ; he was anti- family- see Mt.10:34-39. Cont. in part 2- andrew.

 

ശിലായുഗ പുരുഷന്‍ 2019-02-05 17:58:27

Barbarian’s bible.

 The Serpent is mentioned in the bible several times maybe even more than Love, and all those incidents are associated with Evil. In fact, Serpent is synonymous for Devil. And Jesus sends his men to be as Serpents- & Doves. Mt.10:16. And ever since his men fulfilled his wish or command. The church, from the very beginning, was devilish and continue to be so. In a funny sense, Cain could be the son of the Serpent god Nehushtan who seduced Eve, after killing his brother he fled to the Nods and married & multiplied, the humans are his children, the grandkids of the Serpent! And Doves! Don’t get deceived as symbol of peace, they are birds of prey. Remember the Baptist addressing the Temple staff as ‘You sons of Vipers… Mt.3:7

Read Paul’s letter to Philemon- he brainwashes the escaped slave to return to Slavery. He also told women to be silent. That is what the church wants you to be; Just a silent slave. Slavery was there during Jesu’s time, but he never fought or spoke against it. In fact, he supported it, see Lk.12:47.

Psalms 140: 10- let burning coals fall on them! Let them be flung into pits, never to rise’- did this inspire Hitler? Read more in the book of Judges.

Genesis 2:18 god is looking for a mate for Adam by summoning all animals- yes! the biblical patriarchs regarded women as livestock & sold them at his will, even their own daughters. Don’t you wonder, why the god who created all from nothing cannot create a woman the same way. Why he had to pull out a rib of Adam’s? isn’t it is clear, the male ego made the woman subordinate? The Hebrews were his chosen people, look what he did to them. They were forced to wander in the Desert for 40 years, and they never reached the promised land. Deut. 28:53& 57; 2kings 6:28-29- no wonder Christians practice cannibalism by eating & drinking flesh & blood of Jesus. Numbers 5: -god has no problem with abortion. Herod killed all boys, and the god himself the firstborn of the Egyptians. But Catholics & evangelicals have problem. They have no problem to sodomize boys and rape Nuns and throw the offsprings in Orphanages.

Well,  the bible is void of common sense. It was formulated when egoist men thought they are the crown of creation and the whole Cosmos revolve around their Earth. Now we know the Truth. It is long overdue, we need to throw away those books and proceed & progress by the Divine knowledge of Science. – andrew  

അങ്ങനെ പോപ്പും സമ്മതിച്ചു 2019-02-05 21:00:21

ABOARD THE PAPAL PLANE — Pope Francis said on Tuesday that the Roman Catholic Church had a persistent problem of sexual abuse of nuns by priests and even bishops, the first time he had publicly acknowledged the issue.

Catholic nuns have accused clerics of sexual abuse in recent years in India, Africa and in Italy, and a Vatican magazine last week wrote about nuns having abortions or giving birth to the children of priests. But Francis had never mentioned it until he was asked to comment during a news conference aboard the papal plane returning to Rome from his trip to the United Arab Emirates on Tuesday. “It’s true,” Francis said. “There are priests and bishops who have done that.” He said that it was a continuing problem and that the Vatican was working on the issue and had suspended some priests.

“Should more be done? Yes,” Francis said. “Do we have the will? Yes. But it is a path that we have already begun.”In answering the question, Francis recalled that his predecessor, Benedict XVI, had been “a strong man” who he said had sought to remove priests who committed sexual abuse and even “sexual slavery.”

Francis said that he, too, wanted to move forward on the issue of the clerical abuse of nuns.

“We’re working on it,” Francis said. -andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക