Image

എല്ലാവരും ഒരുമിച്ച് നിന്ന് സമാധാനലോകം കെട്ടിപ്പടുക്കണം മാര്‍പാപ്പ

Published on 05 February, 2019
എല്ലാവരും ഒരുമിച്ച് നിന്ന് സമാധാനലോകം കെട്ടിപ്പടുക്കണം മാര്‍പാപ്പ

അബുദാബി:  എല്ലാവരും ഒരുമിച്ചു നിന്ന് സമാധാനലോകം കെട്ടികെട്ടിപ്പടുക്കമെന്ന്  ഫ്രാന്‍സിസ് മാര്‍പാപ്പ. ലോകത്ത് വേണ്ടത് ആക്രമണങ്ങള്‍ അല്ല, സമാധാനമാണ്. പരസ്പരം സ്‌നേഹമാണ്. എല്ലാവരും ഒരുമിച്ച് നിന്നാല്‍ സമാധാനലോകം സാധ്യമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഗള്‍ഫ് മേഖലയിലെ സമാധാനം അറബ് മേഖലയിലേക്കും വ്യാപിപ്പിക്കണമെന്നും അതിനായി ലോകം ഒരുമിച്ചുനില്‍ക്കണമെന്നും മാര്‍പാപ്പ വിശ്വാസികളോട് പറഞ്ഞു.


ഒന്നാമന്‍ എന്നോ രണ്ടാമനെന്നൊ വേര്‍തിരിവ് പാടില്ല. എല്ലാവരെയും സമന്മാരായി നോക്കിക്കാണാന്‍ ശീലിക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു. അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ സംഘടിപ്പിച്ച കുര്‍ബാനയില്‍ ഒരുലക്ഷത്തിലധികം വിശ്വാസികളാണ് പങ്കെടുത്തത്. കുര്‍ബാനയ്ക്ക് ശേഷം മാര്‍പാപ്പ തിങ്ങിക്കൂടിയ വിശ്വാസികളുടെ അടുത്തെത്തി ആശീര്‍വാദം ചൊരിഞ്ഞു.  സിറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ്  ക്ലീമിസ് കാതോലിക്കാബാവ എന്നിവര്‍ സ്‌റ്റേഡിയത്തിലെ കുര്‍ബാനയുടെ സഹകാര്‍മികരായി. പലഭാഷകളില്‍ വിശ്വാസികള്‍ പ്രാര്‍ഥന നടത്തിയപ്പോള്‍ അതിലൊന്ന് മലയാളത്തിലായിരുന്നു

Join WhatsApp News
കണ്ണിലെ കോല്‍ 2019-02-05 15:25:47
ആദ്യം സഭയില്‍  തന്നെ ഉള്ള സ്ത്രികള്‍ ക്ക്  മാന്യത കൊടുക്കുക. കന്യാസ്ത്രി പീഡനം ഇല്ലാതാക്കുക എന്നിട്ട് പോരെ ലോക സമാദാനം- നാരദന്‍ വിശ്വാസി  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക