Image

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കഴിയുന്നത്‌ വരെ രാമക്ഷേത്ര സമരം നിര്‍ത്തി വെക്കുകയാണെന്ന്‌ വി.എച്ച്‌.പി

Published on 06 February, 2019
ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കഴിയുന്നത്‌ വരെ രാമക്ഷേത്ര  സമരം നിര്‍ത്തി വെക്കുകയാണെന്ന്‌ വി.എച്ച്‌.പി
ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കഴിയുന്നത്‌ വരെ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള സമരം നിര്‍ത്തിവെക്കുകയാണെന്ന്‌ വിശ്വഹിന്ദു പരിഷത്ത്‌.

രാമക്ഷേത്ര വിഷയത്തെ രാഷ്ട്രീയവത്‌ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ്‌ സന്ന്യാസി സമൂഹം സമരം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്നും വി.എച്ച്‌.പി അന്താരാഷ്ട്ര വര്‍ക്കിങ്‌ പ്രസിഡന്റ്‌ അലോക്‌ കുമാര്‍ പറഞ്ഞു.

രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ഓര്‍ഡിനന്‍സ്‌ ആവശ്യപ്പെട്ട്‌ രാജ്യവ്യാപകമായി വി.എച്ച്‌.പി പ്രതിഷേധം നടത്തുന്നതിനിടെയാണ്‌ സമരം താത്‌ക്കാലികമായി നിര്‍ത്തി വെക്കുമെന്നുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്‌.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന്‌ വാഗ്‌ദാനം ചെയ്യുകയാണെങ്കില്‍ കോണ്‍ഗ്രസിനെ വരെ പിന്തുണയ്‌ക്കുമെന്ന്‌ പറഞ്ഞ സംഘടനയാണ്‌ വി.എച്ച്‌.പി.

രാമക്ഷേത്ര നിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക