Image

മി​നി​മം വേ​ത​നം ഉ​റ​പ്പാ​ക്കും, 15 ല​ക്ഷം ന​ല്‍​കു​മെ​ന്ന് പ​റ​ഞ്ഞ​തു​പോ​ലെ​യല്ല ;രാ​ഹു​ല്‍ ഗാ​ന്ധി.

Published on 06 February, 2019
മി​നി​മം വേ​ത​നം ഉ​റ​പ്പാ​ക്കും, 15 ല​ക്ഷം ന​ല്‍​കു​മെ​ന്ന് പ​റ​ഞ്ഞ​തു​പോ​ലെ​യല്ല ;രാ​ഹു​ല്‍ ഗാ​ന്ധി.

ഭു​വ​നേ​ശ്വ​ര്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ന്‍ പ​ട്നാ​യി​ക്കും ജ​ന​ങ്ങ​ളു​ടെ ഭൂ​മി പി​ടി​ച്ചെ​ടു​ത്ത് ത​ങ്ങ​ളു​ടെ വ്യ​വ​സാ​യി സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് കൈ​മാ​റു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. പ​ട്നാ​യി​ക്കി​നെ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് റി​മോ​ര്‍​ട്ട്ക​ണ്‍​ട്രോ​ള്‍ ചെ​യ്യു​ന്ന​തെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. ഒ​ഡീ​ഷ​യി​ലെ ക​ല​ഹാ​ന്ദി ഭ​വ​നാ​പ​ട്ട​ണ​ത്തി​ല്‍ പൊ​തു​യോ​ഗ​ത്തി​ല്‍ പങ്കെടുത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാഹുല്‍

"മോ​ദി നി​ങ്ങ​ള്‍​ക്ക് റ​ഫാ​ല്‍ ന​ല്‍​കി. കോ​ണ്‍​ഗ്ര​സ് നി​ങ്ങ​ള്‍​ക്ക് മി​നി​മം വേ​ത​നം ഉ​റ​പ്പാ​ക്കും. പാ​വ​പ്പെ​ട്ട​വ​രെ സഹാ യി​ക്കാ​ന്‍ മി​നി​മം വേ​ത​നം ഉ​റ​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍​നി​ന്നും ലോ​ക​ത്തി​ലെ ഒ​രു ശ​ക്തി​ക്കും ത​ങ്ങ​ളെ പി​ന്തി​രി​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ല. ഇ​ത് 15 ല​ക്ഷം ന​ല്‍​കു​മെ​ന്ന് പ​റ​ഞ്ഞ​തു​പോ​ല​യോ ര​ണ്ട് കോ​ടി തൊ​ഴി​ല്‍ ന​ല്‍​കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത​തു​പോ​ല​യോ അ​ല്ല." രാ​ഹു​ല്‍ പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ കാ​വ​ല്‍​ക്കാ​ര​ന്‍ ക​ള്ള​നാണെന്ന് രാഹുല്‍ ആവര്‍ത്തിച്ചു. ഈ ​കാ​വ​ല്‍​ക്കാ​ര​നാ​ണ് പ​ട്നാ​യി​ക്കി​നെ നി​യ​ന്ത്രി​ക്കു​ന്ന​ത്. കാ​വ​ല്‍​ക്കാ​ര​ന്‍ എ​ന്തു​പ​റ​യു​ന്നോ അ​ത് പ​ട്നാ​യി​ക് ചെ​യ്യുമെന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക