Image

സാമ്പത്തിക തട്ടിപ്പ്‌ കേസ്‌; റോബര്‍ട്ട്‌ വാദ്ര ചോദ്യം ചെയ്യലിന്‌ ഹാജരായി

Published on 06 February, 2019
സാമ്പത്തിക തട്ടിപ്പ്‌ കേസ്‌; റോബര്‍ട്ട്‌ വാദ്ര ചോദ്യം ചെയ്യലിന്‌ ഹാജരായി
ന്യൂഡല്‍ഹി: സമ്പത്തിക തട്ടിപ്പ്‌ കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട്‌ വാദ്ര എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇ.ഡി) മുന്‍പാകെ ചോദ്യം ചെയ്യലിന്‌ ഹാജരായി. ദല്‍ഹിയിലെ ജംനഗറിലുള്ള ഇഡി ഓഫീസിലാണ്‌ റോബര്‍ട്ട്‌ വാദ്ര ചോദ്യം ചെയ്യലിന്‌ ഹാജരായത്‌.

പ്രിയങ്ക ഗാന്ധിയും വാദ്രയ്‌യ്‌ക്കൊപ്പമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ വാദ്രയ്‌ക്കൊപ്പം നില്‍ക്കുമെന്നും പ്രിയങ്ക പറഞ്ഞു.

വിദേശത്തെ അനധികൃത സ്വത്ത്‌ സമ്പാദന കേസുമായി ബന്ധപ്പെട്ടാണ്‌ ഇ.ഡി വാദ്രയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്‌.

കഴിഞ്ഞയാഴ്‌ച ദല്‍ഹി കോടതി വാദ്രക്ക്‌ ഫെബ്രുവരി 16 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മന്റെ്‌ ഡയറക്ടറേറ്റിന്‌ മുമ്പാകെ ഹാജരാവാനും നിര്‍ദേശിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക