Image

അതിര്‍ത്തി മതിലിനു നടപടി ഉടന്‍ വേണം; സോഷ്യലിസം ഈ രാജ്യത്തു പറ്റില്ല: ട്രമ്പ്

(ബി ജോണ്‍ കുന്തറ) Published on 06 February, 2019
അതിര്‍ത്തി മതിലിനു നടപടി ഉടന്‍ വേണം; സോഷ്യലിസം ഈ രാജ്യത്തു പറ്റില്ല: ട്രമ്പ്
ശ്രദ്ധേയമായ സ്റ്റേട് ഓഫ് ദി യൂണിയന്‍ പ്രസംഗത്തില്‍ പ്രസിഡന്റ് ഡൊണ്‍ള്‍ഡ് ട്രമ്പ് ഇരു പാര്‍ട്ടികളോടും വഴിമുടക്ക് തന്ത്രങ്ങള്‍ മാറ്റിവയ്ച്ചു രാജ്യപുരോഗതിക്കായി മുന്നോട്ടുവരുവാന്‍ അഭ്യര്‍ത്ഥന നടത്തി. പരസ്പര ചര്‍ച്ചയിലൂടെയുംവിട്ടുവീഴ്ചയിലൂടെയും മാത്രമേഅമേരിക്കയുടെ മഹത്ത്വം സാധിക്കുകയുള്ളു.

നിരവധി മേഖലകളില്‍ താന്‍ ഡെമോക്രാറ്റുകളുമായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുന്നതിന് തയ്യാര്‍. എന്നാല്‍ അതിര്‍ത്തി സംരക്ഷണ കാര്യത്തില്‍ വിട്ടു വീഴ്ചയില്ല. ലീഗലായി ആളുകള്‍ ധാരാളം വരട്ടെ. ഇല്ലീഗലായി വേണ്ട. അതു വഴി മനുഷ്യകടത്തുകാര്‍ക്കും കള്ളക്കടത്തുകാര്‍ക്കും മയക്കുമരുന്നു കടത്തുകാര്‍ക്കും നാം സഹായം ചെയ്യുകയാണു്.

അതിര്‍ത്തി മതില്‍ സംബധിച്ച് പത്ത് ദിവസത്തിനകം (ഫേബ്രുവരി-15) കോണ്‍ഗ്രസ് തീരുമാനമെടുക്കണം. (ഇല്ലെങ്കില്‍ വീണ്ടും സര്‍ക്കാര്‍ അടച്ചിടുമെന്നു ട്രമ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു)

ബോര്‍ഡര്‍ പരിപാലനം സ്റ്റീല്‍ ഭിത്തി കെട്ടിയും മറ്റു മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചും താന്‍ നടപ്പില്‍ വരുത്തും എന്ന് ശക്തമായ ഭാഷയില്‍ പ്രസിഡന്റ് വ്യക്തമാക്കി.

അമേരിക്കയില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ സാമ്പത്തികമായി വന്ന ഉന്നതികള്‍ ട്രമ്പ് എടുത്തുകാട്ടി. 5 മില്യണിലധികം പുതിയ ജോലികള്‍. കറുത്ത വര്‍ഗക്കാരിലും മറ്റു ന്യൂനപക്ഷ സമുദായങ്ങളിലും കുറഞ്ഞ തൊഴിലില്ലായ്മ കൂടാതെ വേതന വര്‍ദ്ധനവും ചൂണ്ടിക്കാട്ടി. അമേരിക്കന്‍ ചരിത്രത്തില്‍ മുന്‍പ് ഇത്രയധികം പേര്‍ ജോലിക്കാരായിരുന്നിട്ടില്ല.

അതേ സമയം സോഷ്യലിസം ഇവിടെ നടപ്പില്ലെന്നു പ്രസിഡന്റ് പ്രഖ്യാപിച്ചു. ഇത് വ്യക്തി സ്വാതന്ത്ര്യത്തില്‍ അധിഷ്ടിതമായ രാജ്യമാണ്.

90 മിനുറ്റുകളോളം പ്രസംഗം നീണ്ടുനിന്നു. ഇതില്‍ അതിര്‍ത്തിസംരക്ഷണത്തിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നുള്ള പരാമര്‍ശനങ്ങള്‍ കേട്ടില്ല.

പ്രസിഡന്റ്റിന്റ്റെ വാക്കുകളില്‍ 'ഒരു സാമ്പത്തിക മഹാത്ഭുതം ഈ രാജ്യത്തു സംജാതമായിരിക്കുന്നു അതിനെ തടയുന്നതിന് സാധിക്കുന്നത്, അര്‍ത്ഥമില്ലാത്ത യുദ്ധങ്ങള്‍, കക്ഷി രാഷ്ട്രീയം, പാര്‍ട്ടിപക്ഷപാതം പുലര്‍ത്തിയുള്ള ആക്ഷേപാര്‍ഹ അന്വേഷണങ്ങള്‍'

അമേരിക്കക്കു ഗുണകരമായ കരാറുകളിലേ ഏര്‍പ്പെടൂ. അതാണു നാഫ്ത തിരുത്താന്‍ കാരണം. നാടോക്കു അമേരിക്ക പണം നല്‍കുന്നതു പോലെ മറ്റു രാജ്യങ്ങള്‍ അവരുടെ ഓഹരിയും നല്കണം

ഇവിടെ രസകരമായി കണ്ട ഒരു കാഴ്ച , എല്ലാ ഡെമോക്രാറ്റ് കോണ്‍ഗ്രസ് അംഗങ്ങളും- സ്പീക്കര്‍ നാന്‍സി പെലോസി അടക്കം- വെള്ള വസ്ത്രം ഒരു യൂനിഫോം മാതിരി ധരിച്ചാണ് ഇരുന്നിരുന്നത്. സ്ത്രീകളുടെ ഐക്യം കാട്ടുന്നതിനാണ് ഇവര്‍ ഈ രീതിയില്‍ രംഗത്തു വന്നത്.

തന്റെ ശക്തമായ സമ്പല്‍ വ്യവസ്ഥയില്‍ സ്ത്രീജനത നിരവധി നേട്ടങ്ങള്‍ കൈവിരിച്ചിരിക്കുന്നു. പുതിയ ജോലിക്കാരില്‍ 58 ശതമാനം സ്ത്രീകളാണ്. ഇത്രയധികം സ്ത്രീകള്‍ കോണ്‍ഗ്രസില്‍ എത്തിയ കാലം മുന്‍പ് ഉണ്ടായിട്ടില്ലെന്നു പരഞ്ഞതോടെ വനിതാ അംഗങ്ങള്‍ എഴുന്നേറ്റു കരഘോഷം മുഴക്കി.

ഇതുമാത്രമായിരുന്നു ഡെമോക്രാറ്റ്സിന്റ്റെ പക്കല്‍ നിന്നും ട്രംപിനു കിട്ടിയ കൈയ്യടി .

ന്യൂയോര്‍ക്കില്‍ അടുത്തകാലത്തു നിലവില്‍ വന്നഗര്‍ഭച്ഛിദ്ര നിയമമത്തെ ട്രമ്പ് വിമര്‍ശിച്ചു. കുട്ടി ജനിക്കുന്നതിനു തൊട്ടു മുന്‍പ് വരെ ഗര്‍ഭഛിദ്രം ആവാമെന്നാണു ന്യു യോര്‍ക്ക് നിയമം. അതിനാല്‍ രാജ്യത്തിനു മൊത്തം ബധകമായ പുതിയ നിയമം കോണ്‍ഗ്രസ്നിമ്മിക്കണമെന്നും ട്രമ്പ് ആവശ്യപ്പെട്ടു. ജനിക്കാനിരിക്കുന്ന പൗരന്റെ അവകാശവും നിലനിര്‍ത്തണം.

വിദേശ നയത്തില്‍ താന്‍ കൊറിയന്‍ മേഖലയില്‍ വരുത്തുന്ന നേട്ടങ്ങള്‍ എടുത്തുകാട്ടി നോര്‍ത്ത് കൊറിയന്‍ ഭരണാധികാരി ഭീഷണികള്‍ അവസാനിപ്പിച്ചു.വീണ്ടും കിമ്മുമായി ഒരു കൂടിക്കാഴ്ച ഫെബ്രുവരിയില്‍ വിയറ്റ്നാമില്‍ നടക്കും.അതുപോലതന്നെ അഫ്ഗാനിസ്ഥാനിലും സമാധാനം കാണുന്നതിന് ചര്‍ച്ചകള്‍ നടക്കുന്നു.

പൊതുവെ പ്രതിപക്ഷത്തെ വിമര്‍ശിക്കുന്ന ഒരു പ്രസംഗം ആയിരുന്നില്ല. പല മേഖലകളിലും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിന് താന്‍ തയ്യാറെന്നും ആവര്‍ത്തിച്ചു. എന്നിരുന്നാല്‍ ത്തന്നെയും ഇതെല്ലാം ഡെമോക്രാറ്റ്‌സിനെ മയപ്പെടുത്തുമോ അഥവാ വീണ്ടും ചര്‍ച്ചകള്‍ മറ്റൊരു ഭരണസ്തംഭനം വരെ എത്തുമോ ഇതെല്ലാം കാത്തിരുന്നു കാണാം.

Join WhatsApp News
Boby Varghese 2019-02-06 12:13:12
It was fun to watch Nancy Pelosi and Schumer stand up several times and applaud the President. None of our previous presidents have accomplished so much in just two years. 
Democrats are becoming the party of infanticide. They support to kill a baby while the baby is being born. In New York City, there are more babies being aborted than born.
Postmodern Socialist 2019-02-06 13:36:54

Socialism has dynamically changed into a phase, Mr President. You are aware of a global computer culture. Collectivist Socialism is already here. With your own Towers all over, APPS or coms. Not our grandfather s socialism. Barry can tell you about projects !

തരികിട കള്ളം 2019-02-06 17:08:49
തരികട കള്ളം കുന്ത്ര കുത്തി കുറിക്കും ബോബി ഉടനെ കമന്റ്റ് എഴുത്തും അങ്ങനെ പോകുന്നു ഹൂസ്ടന്‍ മലയാളിയുടെ ജീവിതം.
ചക്ക കുത്തി കൈയ്യടി 2019-02-06 20:48:44

പോടാ പുല്ലേ എന്ന് നാന്‍സി കാണിച്ചത്‌ കൈയ്യടി ആണ് എന്ന് ചില സ്ഥിരം കീറ്റു വാപ്പ റിപ്പപ്ലിക്ക്ന്‍മാര്‍.

റഷ്യയുടെ വെറും കളിപ്പാവ സത്യം മറക്കാന്‍ കള്ളവും, വലിയ പൊങ്ങച്ചവും വിളിച്ചുകൂവി. ഇയാള്‍ തെറ്റ് ചെയിതിട്ടില്ല എങ്കില്‍ എന്തിനു മുല്ലരെയും ഹൌസ് കമ്മറ്റിയുടെ അന്നെഷനത്തെയും ഭയക്കുന്നു. നിക്കറില്‍ തൂറിയ കുട്ടി അമ്മയുടെ മുന്നില്‍ നില്‍ക്കുന്ന പോലെ തോന്നി കുന്ത്രരയുടെ ഹീറോ. രണ്ടു കൂട്ടരും ഒരു ഭാവവും കാട്ടിയില്ല ഇയാളുടെ പേരില്‍ ഉള്ള അന്നെഷണം നിരുത്തണം എന്ന് ഇയാള്‍ അവസ്യപെട്ടപോള്‍ എന്നത് ശ്രദ്ദിക്കുക. ഇയാളുടെ സഹായികളും കുടുംബവും താമസിയാതെ കുടുങ്ങും എന്ന് എല്ലാവര്ക്കും അറിയാം. ചുരുക്കം ചില മലയാളികള്‍ ഒഴികെ.

5 മില്ല്യന്‍ ആള്‍ക്കാരെ ഫുഡ്‌ സ്റ്റാമ്പ്ല്‍ നിന്നും ഒഴിവാക്കിയത് അവരെ മറ്റു രീതിയില്‍ സഹായം കൊടുത്തു അല്ല. ഫുഡ് സ്റ്റാമ്പ്‌ ഇല്ലാതെ ആക്കി ആണ്.

കാന്‍സര്‍ രോഗി ആയിരുന്ന ഗ്രേസിക്ക് കയ്യടിച്ച രിപപ്ലിക്കന്‍കാര്‍ 20 തവണ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ് ഇല്ലാതെ ആക്കാന്‍ വോട്ട് ചെയിതവര്‍ ആണ്. എന്തൊരു കപടത.

കനേഡിയന്‍ അതിര്‍ത്തി ഒരു കാലത്ത് മേകിസിക്കന്‍ അതിര്‍ത്തിയെക്കാള്‍ കള്ളത്തരം ഉണ്ടായിരുന്നു. കാനഡയില്‍ ഒരു സുഷിരത്ത ഗവണ്മെന്റ് വന്നപ്പോള്‍ ഇന്നത്തെ പോലെ ആയി. മേകിസിക്കൊയില്‍ ഒരു ചിട്ടഉള്ള ഗവണ്മെന്റ് ഉണ്ടാക്കിയാല്‍ മതില്‍ വേണ്ട. മതില്‍ കെട്ടിയാല്‍ തന്നെ അടിയില്‍ തുരംഗം ഉണ്ടാക്കും. O വട്ടം ഉള്ള പലസ്തീന്‍ അതിര്‍ത്തി നോക്കുക. അമേരിക്ക ഒരു ഭൂഗണ്ടം ആണ്, അതിന്‍ അത്രിത്തി വളരെയധികം. വളരെ ഈസിയായി കടല്‍ വഴി എന്തും കൊണ്ടുവരാം.മതിലിനു വേണ്ടി അല്ല ഇയാള്‍ കീറ്റുന്നതു. താനും കുടുംബവും നടത്തിയ ചാര പണിയില്‍ നിന്നും രക്ഷ പെടാന്‍ ആണ്. ഇവരെ പ്രോസിക്യൂട്ട് ചെയ്യില്ല എന്ന് വാക്ക് കൊടുത്താല്‍ മതിലും വേണ്ട, ഉടന്‍ രാജിയും വക്കും.

 തെറ്റ് ചെയിതിട്ടില്ല എങ്കില്‍ എന്തിനു അന്നെഷണത്തെ എതിര്‍ക്കുന്നു?

വായ് തുറന്നാല്‍ കള്ളവും പൊളിയും പറയുന്ന ഇയാളെ എന്തുകൊണ്ട് മലയാളികള്‍ പിന്താങ്ങുന്നു?

ഇ വര്ഷം ടാക്സ് ഫയല്‍ ചെയ്യുമ്പോള്‍ എത്ര കൂടുതല്‍ കൊടുക്കണം എന്ന് മനസ്സില്‍ ആകും. മതില്‍ കെട്ടല്‍  തനിക്കു ചുറ്റും, ഉടന്‍, ജയിലിന്‍ മതിലുകള്‍ . ഇയാളുടെ സോത്തുക്കളും പിടിച്ചെടുക്കും.

DEMOCRACY? or Oligarchy 2019-02-08 07:36:35
Never, Never forget this.
When you elect Billionaires or Millionaires
they are there to protect their money.
we need representation from all different nook & corners of the society to have a commonsense Democracy.
what we have is Corporate Oligarchy. andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക