Image

ഷാജി പാപ്പനും കൂട്ടരും ഒരു വരവ് കൂടി വരേണ്ടി വരുമോ? അന്തിമ തീരുമാനം വെളിപ്പെടുത്തി വിജയ് ബാബു

Published on 06 February, 2019
ഷാജി പാപ്പനും കൂട്ടരും ഒരു വരവ് കൂടി വരേണ്ടി വരുമോ? അന്തിമ തീരുമാനം വെളിപ്പെടുത്തി വിജയ് ബാബു

ആദ്യ വരവ് അല്‍പം അറിയാതെ പോയെങ്കിലും പിന്നീടങ്ങോട്ട് ഷാജി പാപ്പനെ മലയാളക്കര നെഞ്ചേറ്റുകയായിരുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരുടെ വരെ താരമായി ഷാജി പാപ്പാന്‍. ഒന്നാം വരവിനു ശേഷം രണ്ടാം വരവില്‍ ഷാജി പാപ്പനും കൂട്ടരും തകര്‍ത്തപ്പോള്‍ ഉയര്‍ന്ന ചോദ്യമാണ് ആടിന്റെ മൂന്നാം ഭാഗം ഉണ്ടാകുമോ? മൂന്നാം ഭാഗം എടുക്കാന്‍ വേണ്ടിയല്ലേ അങ്ങനെയൊരു ക്ലൈമാക്‌സ് എന്നും പലരും സംശയമുയര്‍ത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനെക്കുറിച്ച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു.


ഇന്ന് ആട് ഡേ' ആണ്. ആട് 1 റിലീസ് ചെയ്ത ദിവസം , ആട് 2 എടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ച ദിവസം,.. എന്നാല്‍ ഇത് ഇന്ന് തന്നെ പറഞ്ഞേക്കാം ആട് 3 വരും. എന്ന് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ആദ്യ ഭാഗം റിലീസ് ചെയ്ത് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആടിന്റെ രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയത്. ഷാജി പാപ്പനായ് ജയസൂര്യ മിന്നും പ്രകടനം കാഴ്ചവെച്ചപ്പോള്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, വിനായകന്‍, വിജയ് ബാബു എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക