Image

'ഫിയസ്റ്റ 2019' ന് ഉജ്ജ്വല സമാപനം

Published on 06 February, 2019
'ഫിയസ്റ്റ 2019' ന് ഉജ്ജ്വല സമാപനം

അബുദാബി: അങ്കമാലി എന്‍ആര്‍ഐ അസോസിയേഷന്‍ (ആന്‍ട്രിയ) അബുദാബിയുടെ ക്രിസ്മസ് പുതുവത്സരാഘോഷം 'ഫിയസ്റ്റ 2019' എന്ന പേരില്‍ ഫെബ്രുവരി ഒന്നിന് അബുദാബി ഇന്ത്യന്‍ ഇസ് ലാമിക് സെന്ററില്‍ ആഘോഷിച്ചു. 

പ്രസിഡന്റ് കെ.ജെ. സ്വരാജ് അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം മലയാള സിനിമയുടെ കാരണവര്‍ മധു ഉദ്ഘാടനം ചെയ്തു. ജസ്റ്റീസ് കുര്യന്‍ ജോസഫ്, റോജി എം. ജോണ്‍ എംഎല്‍എ, ചന്ദ്രസേനന്‍, ഇന്ത്യന്‍ ഇസ് ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവഹാജി എന്നിവര്‍ അതിഥികളായിരുന്നു. ജനറല്‍ കണ്‍വീനര്‍ ജസ്റ്റിന്‍ പോള്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ ജോമോള്‍ റെജി നന്ദിയും പറഞ്ഞു. ജനറല്‍ സെക്രട്ടറി രാജേഷ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

ചലച്ചിത്രമേഖലക്ക് നല്‍കി കൊണ്ടിരിക്കുന്ന സമഗ്രസംഭാവനകളെ മാനിച്ച് മധുവിന് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് 'ചലച്ചിത്രരത്‌ന' പുരസ്‌കാരം നല്‍കി ആദരിച്ചു. 

സിനിമാറ്റിക് ഡാന്‍സ്  കാരള്‍ സോംഗ് മത്സരങ്ങളോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. പ്രശസ്ത സാന്‍ഡ് ആര്‍ട്ടിസ്റ്റ് ഉദയന്‍ എടപ്പാള്‍ അവതരിപ്പിച്ച സാന്‍ഡ് ആര്‍ട്ട് ഷോ വേറിട്ട അനുഭവം പകര്‍ന്നു. അങ്കമാലിയുടെ ഭൂപ്രകൃതികളും, ആന്റിയ അബുദാബിയുടെ പ്രവര്‍ത്തനമേഖലകളും മധുവിന്റെ ചിത്രവും ഉദയന്റെ വിരല്‍ തുമ്പിലൂടെ മണലില്‍ വിടര്‍ന്ന കാഴ്ച പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ആന്റിയ അബുദാബി മ്യൂസിക് ബാന്‍ഡ് 'ഈണം' കലാകാരന്‍മാര്‍ അവതരിപ്പിച്ച ഗാനമേളയും അംഗങ്ങളുടെ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. 'അയ്മ മ്യൂസിക് മെല്ലോ' അവതരിപ്പിച്ച ലൈവ് ഓര്‍ക്കസ്ട്ര ഗാനമേളയും കോമഡി ഷോയും ഫിയസ്റ്റ 2019 ന്റെ ആകര്‍ഷണങ്ങളായിരുന്നു. 

അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള അക്കാഡമിക് എക്‌സലന്‍സ് അവാര്‍ഡ് , ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് എന്നിവയും ചടങ്ങില്‍ വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക