Image

മസ്‌ക്കറ്റില്‍ സൗജന്യ മെഡിക്കല്‍, രക്തദാന ക്യാമ്പ്

ബിജു വെണ്ണിക്കുളം Published on 06 February, 2019
മസ്‌ക്കറ്റില്‍  സൗജന്യ മെഡിക്കല്‍, രക്തദാന ക്യാമ്പ്
മസ്‌കറ്റ് - ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ - കേരളാ വിഭാഗം
സൗജന്യ മെഡിക്കല്‍ - രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഒമാനിലെ പ്രമുഖ ആശുപത്ര ശൃംഖലയായ ബദര്‍ അല്‍ സമ ഹോസ്പിറ്റല്‍സിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.

ഫിബ്രവരി 8ന് വെള്ളിയാഴ്ച . രാവിലെ 9 മണി മുതല്‍ സീബിലെ അല്‍ സലാമ പ്രൈവറ്റ് സ്‌കൂളില്‍ വച്ച് നടക്കുന്ന ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്, ഡെന്റ്ല്‍, ഓര്‍ത്തോ, ഇ എന്‍ ടി, ഡെര്‍മറ്റോളജി തുടങ്ങി പത്തോളം വിഭാഗങ്ങളിലെ വിദഗ്ദ ഡോകടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമാകും.

'അര്‍ബുദവും ജീവിതശൈലിയും' എന്ന വിഷയത്തില്‍ ഡോക്ടര്‍ പോള്‍ അബ്രഹാം ബോധ വല്‍ക്കരണ ക്ലാസെടുക്കും. വളരെ മികച്ച ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ പങ്കെടുത്ത് ക്യാമ്പിന്റെ ആനുകൂല്യം നേടിയെടുക്കുവാന്‍ പൊതുജനങ്ങളെ ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. 
 contact - 99656896 / 92338105.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക