Image

അരിസോണയില്‍ സ്വാമി ചിദാനന്ദപുരിയുടെ ധര്‍മ്മസംവാദം ഫെബ്രുവരി 14ന്

മനു നായര്‍ Published on 06 February, 2019
അരിസോണയില്‍ സ്വാമി ചിദാനന്ദപുരിയുടെ ധര്‍മ്മസംവാദം ഫെബ്രുവരി 14ന്
ഫീനിക്‌സ് :കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സംപൂജ്യസ്വാമി ചിദാനന്ദപുരി സ്വാമികളുടെ പ്രഭാഷണവും, ധര്‍മ്മസംവാദവും ഈവരുന്ന വ്യാഴാഴ്ച ഫെബ്രുവരി 14ന് ആരിസോണയില്‍ നടക്കും.
ടെമ്പേ സിറ്റിയിലെ പ്രസിദ്ധമായ ശ്രീവെങ്കടകൃഷ്ണക്ഷേത്രത്തില്‍ വൈകുന്നേരം 5:30 മുതല്‍ 8 മണിവരെയാണ് പ്രഭാഷണപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പ്രഭാഷണം ഇംഗ്ലീഷിലാണ് ക്രമീകരിച്ചിരിക്കുന്നത്.വൈകിട്ട് 5:30ന് സ്വാമിജിയെ അരിസോണയിലെ വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികളും മറ്റുസാമൂഹിക സാംസ്കാരിക സന്നദ്ധസംഘടനാനേതാക്കളും ചേര്‍ന്ന് സ്വീകരിക്കും. സ്വാമികളുടെ ഭക്തിപ്രഭാഷണത്തിനുശേഷം ദീപാരാധനയും തുടര്‍ന്ന്ഭക്തജനങ്ങള്‍ക്ക് ലഘുഭക്ഷണവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.ശ്രീജിത്ത് ശ്രീനിവാസനാണ് ഈപരിപാടിയുടെ മുഖ്യസംയോജകനായി പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് :സുരേഷ്‌നായര്‍ : 6234551553/ ഷാനവാസ് കാട്ടൂര്‍ : 4805773009/ പ്രസാദ് കോരന്നെ : 6024278863.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക