Image

കാസര്‍കോട്‌ ജില്ലയുടെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പഠനം നടത്തിയതായി മുഖ്യമന്ത്രി

Published on 07 February, 2019
കാസര്‍കോട്‌ ജില്ലയുടെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍  പഠനം നടത്തിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം : കാസര്‍കോട്‌ ജില്ലയുടെ വികസന പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട പ്രഭാകരന്‍ കമ്മിഷന്‍ വിശദമായ പഠനത്തോടെ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

ഈ റിപ്പോര്‍ട്ടില്‍ ഊന്നിനിന്നുകൊണ്ടുള്ള അടിസ്ഥാനസൗകര്യ വികസനവും സാമൂഹിക വികസനവുമാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. 2013-14 മുതല്‍ 2017-18 വരെ മൊത്തം 279 പദ്ധതികള്‍ക്കായി 438.05 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്‌.

2018-19ല്‍ ഭരണാനുമതിക്കായി സമര്‍പ്പിച്ച 88 പദ്ധതികള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്‌. അവയില്‍ അനുയോജ്യമായ പദ്ധതികള്‍ക്ക്‌ ഉടന്‍തന്നെ ഭരണാനുമതി നല്‍കുന്നതാണ്‌.മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക