Image

തുഷാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന്‌ വെള്ളാപ്പള്ളി

Published on 07 February, 2019
തുഷാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന്‌ വെള്ളാപ്പള്ളി
ബിഡിജെഎസ്‌ നേതാവ്‌ തുഷാര്‍ വെള്ളാപ്പള്ളി തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

എസ്‌എന്‍ഡിപി ഭാരവാഹികള്‍ മത്സരിക്കേണ്ടെന്നാണ്‌ പൊതു അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കേരളത്തില്‍ എന്‍ഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസ്‌ എട്ടു സീറ്റുകളാണ്‌ ചോദിച്ചിരിക്കുന്നത്‌.

നാലു സീറ്റ്‌ വരെ നല്‍കുന്നതിന്‌ ബിജെപിയില്‍ ധാരണയായിരുന്നു. ഇതില്‍ ഒരു സീറ്റില്‍ തുഷാര്‍ മത്സരിക്കുമെന്നാണ്‌ പ്രതീക്ഷിച്ചിരുന്നത്‌. ഈ സാഹചര്യത്തിലാണ്‌ അപ്രതീക്ഷിത നീക്കവുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്‌.

കുറച്ചുകാലമായി ബിജെപിയുമായി അകന്നും ഇടതുപക്ഷവുമായി ചേര്‍ന്നുമാണ്‌ വെള്ളാപ്പള്ളി നടേശന്‍ നിലപാട്‌ സ്വീകരിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക