Image

കുഞ്ഞനന്തന്റെ പരോള്‍: കെ.കെ രമയ്‌ക്ക്‌ ഹൈക്കോടതിയുടെ വിമര്‍ശനം

Published on 07 February, 2019
കുഞ്ഞനന്തന്റെ പരോള്‍: കെ.കെ രമയ്‌ക്ക്‌ ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പതിമൂന്നാം പ്രതിയും സി.പി.ഐ.എം നേതാവുമായ പി. കുഞ്ഞനന്തന്‌ തുടര്‍ച്ചയായി പരോള്‍ അനുവദിക്കുന്നതിനെതിരെ നല്‍കിയ ഹരജിയില്‍ ആര്‍.എം.പി നേതാവ്‌ കെ.കെ രമയ്‌ക്ക്‌ ഹൈക്കോടതിയുടെ വിമര്‍ശനം.

ഹരജി നല്‍കിയശേഷം മാറ്റിവെച്ചതിനാണ്‌ രമയെ കോടതി വിമര്‍ശിച്ചത്‌. പി.കെ കുഞ്ഞനന്തന്‌ പരോള്‍ നല്‍കുന്നതില്‍ തെറ്റുണ്ടെങ്കില്‍ കെ.കെ രമ അത്‌ വാദിച്ചു തെളിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

കോടതിയില്‍ വാദിച്ച്‌ തെളിയിക്കുകയാണ്‌ വേണ്ടത്‌. അല്ലാതെ ഹരജി നല്‍കി മാറ്റിവെക്കുകയല്ല. ഇത്തരം നടപടികള്‍ ഹരജിക്കാരില്‍ നിന്ന്‌ പ്രതീക്ഷിക്കുന്നില്ലെന്നും കോടതി രമയെ വിമര്‍ശിച്ചു.

ഹരജി ഗൗരവത്തില്‍ കാണുന്നുണ്ടെങ്കില്‍ അതിനനുസരിച്ച്‌ സമീപിക്കണമെന്ന്‌ കോടതി പറഞ്ഞു.

പരോള്‍ നല്‍കുന്നതിന്റെ ഉപാധികള്‍ എന്തൊക്കെയെന്ന്‌ സര്‍ക്കാറിനോട്‌ കോടതി ആരാഞ്ഞു. ഇതുസംബന്ധിച്ച്‌ വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടു. ഹരജി ഒരാഴ്‌ച കഴിഞ്ഞ്‌ വീണ്ടും പരിഗണിക്കും.

കുഞ്ഞനന്തന്‌ സ്ഥിരമായി പരോള്‍ നല്‍കുന്നതിനെതിരെയാണ്‌ ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ ഹരജി നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക