Image

കോടതിയിലെ നിലപാട്‌ മാറ്റമറിഞ്ഞില്ല, ദേവസ്വം കമ്മീഷണറോട്‌ വിശദീകരണം തേടി പ്രസിഡന്‍റ്‌

Published on 07 February, 2019
കോടതിയിലെ നിലപാട്‌ മാറ്റമറിഞ്ഞില്ല, ദേവസ്വം കമ്മീഷണറോട്‌ വിശദീകരണം തേടി പ്രസിഡന്‍റ്‌


തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന കേസില്‍ ദേവസ്വം ബോര്‍ഡ്‌ നിലപാട്‌ മാറ്റിയ സംഭവത്തെ ചൊല്ലി അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു.

സുപ്രീംകോടതിയില്‍ ബുധനാഴ്‌ചച നടന്ന വാദത്തിനിടെ യുവതീപ്രവേശനത്തെ ദേവസ്വം അഭിഭാഷകന്‍ അനുകൂലിച്ച്‌ സംസാരിച്ചതിനെക്കുറിച്ച്‌ ദേവസ്വം കമ്മീഷണര്‍ എന്‍.വാസുവിനോട്‌ വിശദീകരണം നല്‍കാന്‍ പ്രസിഡന്‍റ്‌ എന്‍.പത്മകുമാര്‍ ആവശ്യപ്പെട്ടു.

സാവകാശ ഹര്‍ജി അവതരിപ്പിച്ചു കൊണ്ട്‌ യുവതീപ്രവേശനം നീട്ടിവയ്‌ക്കുകയും അതുവഴി നിലവിലുള്ള സംഘര്‍ഷാവസ്ഥയ്‌ക്ക്‌ അയവുണ്ടാക്കാന്‍ ശ്രമിക്കുകയുമായിരുന്നു ദേവസ്വം ബോര്‍ഡിന്‍റെ ലക്ഷ്യം. എന്നാല്‍ യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയെ ദേവസ്വം ബോര്‍ഡ്‌ കോടതിയില്‍ ശക്തമായി പിന്താങ്ങിയതോടെ ഇതിനുള്ള സാധ്യതകള്‍ ഇല്ലാതായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക