Image

ആദ്യരാത്രിയിലെ കന്യകാത്വ പരിശോധനയ്‌ക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍

Published on 07 February, 2019
ആദ്യരാത്രിയിലെ കന്യകാത്വ പരിശോധനയ്‌ക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: ആദ്യരാത്രിയില്‍ നവവധുവിന്റെ കന്യകാത്വ പരിശോധന നടത്തുന്ന ആചാരത്തിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്ത്‌. ഇതിനെ ലൈംഗികാതിക്രമമായി കണക്കാക്കാമെന്നും സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

മഹാരാഷ്ട്രയിലെ കാഞ്ചര്‍ബോട്ട്‌ വിഭാഗത്തിനിടയില്‍ നടന്നു വരുന്ന ഈ ആചാരത്തിനെതിരെ വ്യാപകമായ പ്രതിക്ഷേധങ്ങള്‍ നടന്നിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ സര്‍ക്കാരിന്റെ ഉത്തരവ്‌.

ഇത്തരത്തില്‍ വരുന്ന പരാതികളെ ഗൗരവത്തില്‍ കാണമെന്ന്‌ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി രഞ്‌ജിത്‌ പട്ടീല്‍ അറിയിച്ചു. എല്ലാ പൊലീസ്‌ സ്റ്റേഷനുകളിലും നിര്‍ബന്ധിത കന്യാകാത്വ പരിശോധനയ്‌ക്കെതിരെ പരാതി ഫയല്‍ ചെയ്യാനുള്ള ഉത്തരവും നല്‍കിയിട്ടുണ്ട്‌.

ഉത്തരവനുസരിച്ച്‌ കന്യകാത്വ പരിശോധന സ്‌ത്രീകള്‍ക്കെതിരെയുള്ള ലെംഗികാതിക്രമമാണെന്നും ഇത്തരത്തിലുള്ള പരാതികള്‍ വനിതാ സെല്ലിനോ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ്‌ പൊലീസിനോ നല്‍കാം. ലീഗല്‍ സര്‍വീസ്‌ അതോറിറ്റിയ്‌ക്കും ഇരകളെ സഹായിക്കാന്‍ കഴിയും.

കാഞ്ചര്‍ബാട്ട്‌ സമൂഹത്തിലെ ഒരു വിഭാഗം തന്നെ ഈ ദുരാചാരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

കല്യാണരാത്രിയില്‍ തന്നെ കന്യാകാത്വം തെളിയിക്കാന്‍ ആവശ്യപ്പെടുന്നതിനാലാണ്‌ പ്രതിഷേധിക്കാന്‍ കാരണമായത്‌. വാട്ട്‌സ്‌ ആപ്പിലൂടെ സ്റ്റോപ്പ്‌ ദ വി വര്‍ച്ച്‌വല്‍ എന്ന പേരിലാണ്‌ പ്രതിഷേധ ക്യാംപെയിന്‍ നടന്നത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക