Image

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരസ്യപ്രതികരണം; യൂത്ത്‌ കോണ്‍ഗ്രസിന്‌ മുല്ലപ്പള്ളിയുടെ താക്കീത്‌

Published on 07 February, 2019
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരസ്യപ്രതികരണം; യൂത്ത്‌ കോണ്‍ഗ്രസിന്‌ മുല്ലപ്പള്ളിയുടെ താക്കീത്‌
കോഴിക്കോട്‌: വയനാട്‌ ലോക്‌സഭാ സീറ്റില്‍ മലബാറിന്‌ പുറത്ത്‌ നിന്നുള്ള സ്ഥാനാര്‍ഥി വേണ്ടെന്ന പ്രമേയം പാസാക്കിയ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ താക്കീതുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

യൂത്ത്‌ കോണ്‍ഗ്രസ്‌ മുക്കത്ത്‌ യോഗം ചേര്‍ന്നത്‌ അറിഞ്ഞിരുന്നില്ലെന്നും വയനാട്‌ സീറ്റുമായി ബന്ധപ്പെട്ട്‌ ഇനിയും യൂത്ത്‌ കോണ്‍ഗ്രസ്‌ പരസ്യപ്രതികരണം നടത്തുന്ന പക്ഷം കര്‍ശന നടപടിയെടുക്കുമെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ്‌ നല്‍കി.

അതേസമയം യൂത്ത്‌ കോണ്‍ഗ്രസ്‌ നിലപാടിനെ പിന്തുണച്ച്‌ കോഴിക്കോട്‌ ഡി.സി.സി അധ്യക്ഷന്‍ ടി. സിദ്ദീഖ്‌ രംഗത്തെത്തി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിലപാട്‌ പറയാന്‍ യൂത്ത്‌ കോണ്‍ഗ്രസിനും അവകാശമുണ്ടെന്ന്‌ ടി. സിദ്ദിഖ്‌ വ്യക്തമാക്കി.


നൂലില്‍കെട്ടി സ്ഥാനാര്‍ത്ഥികളെ ഇറക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു യൂത്ത്‌ കോണ്‍ഗ്രസിന്റെ പ്രമേയം.

അന്തരിച്ച സിറ്റിങ്‌ എംപി എം.ഐ. ഷാനവാസിന്റെ മകള്‍ അമീന ഷാനവാസിന്‌ മത്സരിക്കാന്‍ സാധ്യത വന്നതോടെയായിരുന്നു യൂത്ത്‌ കോണ്‍ഗ്രസിന്റെ പരസ്യപ്രതികരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക