Image

പുതിയ പാര്‍ട്ടിയുമായി പ്രവീണ്‍ തൊഗാഡിയ

Published on 07 February, 2019
പുതിയ പാര്‍ട്ടിയുമായി പ്രവീണ്‍ തൊഗാഡിയ
ലക്‌നൗ: മുന്‍ വിശ്വ ഹിന്ദു പരിഷത്‌ നേതാവ്‌ പ്രവീണ്‍ തൊഗാഡിയ ഫെബ്രുവരി 9ന്‌ പുതിയ പാര്‍ട്ടി രൂപീകരിക്കും. ഹിന്ദുസ്ഥാന്‍ നിര്‍മ്മല്‍ ദള്‍ എന്നാണ്‌ പാര്‍ട്ടി അറിയപ്പെടുക.

ശനിയാഴ്‌ച ദല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ്‌ പാര്‍ട്ടി പ്രഖ്യാപിക്കുക. പേരും ചിഹ്നവും ലക്ഷ്യവും ആ വേളയില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 543 സീറ്റുകളിലും പാര്‍ട്ടി മത്സരിക്കുമെന്ന്‌ തൊഗാഡിയയുടെ സഹായിയും വിശ്വ ഹിന്ദു പരിഷത്ത്‌ ദല്‍ഹി നേതാവുമായ കരംവീര്‍ ഹിന്ദു മാധ്യമങ്ങളോടു പറഞ്ഞു.

`അയോധ്യയില്‍ ഞങ്ങള്‍ക്ക്‌ ശക്തമായ അടിത്തറയുണ്ട്‌.' അദ്ദേഹം പറഞ്ഞു.

40 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇതിനകം തന്നെ ഷോര്‍ട്ട്‌ ലിസ്റ്റ്‌ ചെയ്‌തിട്ടുണ്ടെന്നും പ്രവീണ്‍ തൊഗാഡിയ പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഓര്‍ഡിനന്‍സ്‌ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക