Image

ജനുവരി കേരളത്തില്‍ കാഷ് അവാര്‍ഡുകളുടെ പെരുമഴക്കാലം- (പി.പി.ചെറിയാന്‍)

പി.പി.ചെറിയാന്‍ Published on 07 February, 2019
ജനുവരി കേരളത്തില്‍ കാഷ് അവാര്‍ഡുകളുടെ പെരുമഴക്കാലം- (പി.പി.ചെറിയാന്‍)

അമേരിക്കന്‍ മലയാളി സംഘടനകള്‍ ജനുവരി മാസം കേരളത്തില്‍ അമ്മ മലയാളത്തിന് സമ്മാനിച്ചത് കാഷ് അവാര്‍ഡുകളുടെ പെരുമഴക്കാലം!

വേള്‍ഡ് മലയാളി കൗണ്‍സില്‍, ഫൊക്കാന, ഇന്ത്യ പ്രസ് ഓഫ് നോര്‍ത്ത് അമേരിക്കാ, പ്രവാസി മലയാളി ഫെഡറേഷന്‍ തുടങ്ങിയ സംഘടനകള്‍ മലയാള ഭാഷയേയും, മലയാളി മാധ്യമ പ്രവര്‍ത്തകരേയും പ്രോത്സാഹിപ്പിക്കുന്നതിന് ഒന്നിനോടൊന്നു മത്സരിച്ചു ലക്ഷകണക്കിന് രൂപയുടെ കാഷ് അവാര്‍ഡുകളാണ് സമ്മാനിച്ചത്. ഭാഗ്യവശാല്‍ ഈ പരിപാടികളില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ലേഖകനും ലഭിച്ചു.

ജനുവരി 13 ഞായറാഴ്ച ഒരു മണിക്കൂര്‍ വ്യത്യാസത്തില്‍ എറണാകുളം ടാജ് ഹോട്ടലില്‍ വേള്‍ഡ് മലയാളി കൗണ്‍സിലും, ബോള്‍ഗാട്ടി പാലസ്സില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയും സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങുകള്‍ അമേരിക്കന്‍ പ്രൗഢിയെ പോലും വെല്ലുന്ന വിധത്തിലായിരുന്നു. ലക്ഷകണക്കിന് രൂപ ചിലവഴിച്ചു നിര്‍മ്മിച്ച സ്റ്റേജുകളും, ഇരിപ്പിടങ്ങളും ചടങ്ങിന്റെ ശോഭ പതിന്‍മടങ്ങു വര്‍ദ്ധിപ്പിച്ചിരുന്നു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഞായറാഴ്ച വൈകീട്ടു 4 മണിക്ക് ആരംഭിച്ച ചടങ്ങില്‍ മുഖ്യമന്ത്രി കൃത്യസമയത്തു തന്നെ എത്തിചേര്‍ന്നു. പത്തുമിനിട്ടു വേദിയില്‍ ചിലവഴിച്ചു ഒന്നോ രണ്ടോ അവാര്‍ഡുകള്‍ വിതരണം ചെയ്ത് വേദി വിട്ടിറങ്ങിയതോടെ അതുവരെ നിറഞ്ഞു കഴിഞ്ഞിരുന്ന ഓഡിറ്റോറിയം മിക്കവാറും കാലിയായി.

ഞായറാഴ്ച വൈകീട്ട് 6 മണിക്ക് ബോള്‍ഗാട്ടി പാലസ്സില്‍ ഐ.പി.സി.എന്‍.എ.യുടെ പരിപാടികള്‍ ആരംഭിക്കേണ്ടിയിരുന്നത് ഒരു മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. ഇതിനിടയില്‍ ചില എം.എല്‍.എ.മാരും സ്ഥലത്തെത്തിയിരുന്നു. എട്ടു മണിയോടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ടു മാധ്യമശ്രീ പുരസ്‌കാരം സമ്മാനിച്ചു. ചുരുക്കം ചില വാക്കുകള്‍ സംസാരിച്ചു വേദിവിടുമ്പോള്‍ ഉമ്മന്‍ചാണ്ടിയോടൊപ്പം എം.എല്‍.എ.മാരും ഭൂരിപക്ഷം കാണികളും സ്ഥലം വിട്ടിരുന്നു. പിന്നീട് ഇരുവേദികളിലും മിക്കവാറും ഒഴിഞ്ഞു കിടക്കുന്ന കസേരകളെ സാക്ഷിയാക്കി നേതാക്ക•ാര്‍ നടത്തിയ പ്രസംഗം നോക്കിനില്‍ക്കാന്‍ തന്നെ കൗതുകമായിരുന്നു.

ഈ രണ്ടു പരിപാടികള്‍ക്കും മുമ്പു നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപമുള്ള റിസോര്‍ട്ടില്‍ ജനുവരി ആറിന് പ്രവാസി മലയാളി ഫെഡറേഷനും, ജനുവരി മുപ്പതിന് തലസ്ഥാനത്ത് ഫൊക്കാന 'ഭാഷയ്ക്കൊരു ഡോളര്‍' ചടങ്ങുകളും സംഘടിപ്പിച്ച്ത്. ഇതില്‍ നിന്നും ഒട്ടും ഭിന്നമായിരുന്നില്ല.

ഈ ചടങ്ങുകളില്‍ ഒക്കെ പ്രതിഫലിച്ചത് മലയാള സാഹിത്യത്തേയും, മാധ്യമ പ്രവര്‍ത്തകരേയും അമേരിക്കന്‍ മലയാളികള്‍ എത്രമാത്രം ആദരിക്കുകയും, കരുതുകയും ചെയ്യുന്നു എന്നുള്ളതാണ്. കേരളത്തില്‍ മലയാള ഭാഷയുടെ ഭാവിയെ കുറിച്ചുള്ള ഉല്‍കണ്ഠയും ഇതില്‍ നിഴലിച്ചിരുന്നു.

ഭാഷയ്ക്കൊരു ഡോളര്‍ ചടങ്ങില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും മറ്റു മൂന്ന് പ്രൗഢ ഗംഭീര ചടങ്ങുകളിലും പങ്കെടുത്തു കഴിഞ്ഞപ്പോള്‍ അമേരിക്കയില്‍ നിന്നും ആയിരക്കണക്കിന് ഡോളര്‍ ചിലവഴിച്ചു. ഇതില്‍ പങ്കെടുക്കുവാന്‍ എത്തി ചേര്‍ന്ന സംഘടനാ നേതാക്കളേയും, പ്രവര്‍ത്തകരേയും നേരില്‍ കണ്ടു ചടങ്ങുകളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ആരായുന്നതിനുള്ള അവസരം ലേഖകന്‍ പാഴാക്കിയില്ല.
കേരളത്തില്‍ എത്തിചേര്‍ന്ന പലരും അമേരിക്കയിലും, കേരളത്തിലും സംഘടിപ്പിച്ചു പുരസ്‌ക്കാര ചടങ്ങികളില്‍ പങ്കെടുത്തിട്ടുള്ളവരായിരുന്നതിനാല്‍ ഒരു താരതമ്യ പഠനത്തിനും അവസരം ലഭിച്ചു.

മലയാള ഭാഷയുടെ ഈറ്റില്ലമായ കേരളത്തിലാണോ, അതോ മലയാള ഭാഷയുടെ മരണ മണി മുഴങ്ങികൊണ്ടിരിക്കുന്ന അമേരിക്കയിലാണോ അമ്മ മലായളത്തെ കൈത്താങ്ങല്‍ നല്‍കി പരിപോഷിപ്പിക്കേണ്ടതെന്ന ചോദ്യത്തിന് എല്ലാവര്‍ക്കും ഒരേ ഉത്തരം തന്നെയായിരുന്നു. 'അമേരിക്കയില്‍ തന്നെ.' അമേരിക്കയില്‍ സംഘടിപ്പിക്കുന്ന ഓരോ ചടങ്ങുകളിലും മലയാളഭായെ മാറോടണച്ചു മക്കള്‍ തുല്യം സ്നേഹിക്കുന്ന അമേരിക്കന്‍ എഴുത്തുക്കാരും, അമേരിക്കന്‍ മലയാളി ഓണ്‍ലൈന്‍ അച്ചടി മാധ്യമപ്രവര്‍ത്തകരും അവരുടെ നഷ്ടങ്ങളുടയും പരാജയങ്ങളുടെയും പല്ലവി വേദികളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഉരുവിടുമ്പോള്‍ ഇതിനനുകൂലമായി പ്രതികരിക്കുന്നതിനോ ഇവര ഉദ്ധരിക്കുന്നതിനോ ഈ സംഘടനകള്‍ എന്താണ് ചെയ്യുന്നത്? മറുപടി പ്രതീക്ഷിച്ചതുപോലെ തന്നെ, 'അവരേയും ഞങ്ങള്‍ പ്ലാക്കുകളും, ഷാളുകളും നല്‍കി ആദരിക്കുന്നുണ്ടല്ലോ' ! കേരളത്തില്‍ നല്‍കുന്നതുപോലെ ഒരു പെനിയെങ്കിലും ഇവരുടെ ആശ്വാസത്തിനായോ, പ്രയത്നങ്ങള്‍ക്കായോ ഈ സംഘടനകള്‍ ചിലവഴിക്കുന്നുണ്ടോ? നി്ശ്ബ്ദത മാത്രമായിരുന്നു ഇതിനു ലഭിച്ച മറുപടി.

സ്പോണ്‍സര്‍ഷിപ്പിന്റെ പേരിലും, സംഭാവനയായും അമേരിക്കന്‍ മലയാളികളില്‍ നിന്നും ഇരന്നു വാങ്ങുന്ന ഡോളര്‍ കെട്ടുകണക്കിനു രൂപയായി കേരളത്തിലെ മലയാള ഭാഷയേയും, എഴുത്തുകാരേയും, മാധ്യമപ്രവര്‍ത്തകരേയും പ്രോത്സാഹിപ്പിക്കുന്നതിന് ഇവിടെയുള്ള സംഘടനാ നേതാക്കള്‍ പ്രകടിപ്പിക്കുന്ന ആത്മാര്‍ത്ഥതയുടെ ഒരംശം പോലും കേരളത്തില്‍ കോടികണക്കിന് മൂലധനമുള്ള മാധ്യമങ്ങളോ, സംഘടനകളോ തിരിച്ചു കാണിക്കുന്നില്ലാ എന്നതു വേദനയോടു കൂടെ തന്നെ തുറന്നു പറയേണ്ടിയിരിക്കുന്നു.

വര്‍ഷങ്ങളായി മാധ്യമശ്രീ പുരസ്‌ക്കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി കാഷ് അവാര്‍ഡുകള്‍ കേരളത്തിലും അമേരിക്കയിലും വിതരണം ചെയ്യുകയും, കേരളത്തിലെ ജര്‍ണലിസം വിദ്യാര്‍ത്ഥികളെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയും ചെയ്യുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയും, അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകള്‍ തങ്ങളാണെന്ന വീറോടെ വാദിക്കുകയും ചെയ്യുന്ന ഇതര സംഘടനകളും, ഇവിടെ ഉര്‍ദശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന മലയാള ഭാഷയെ അല്പമെങ്കിലും നിലനിര്‍ത്തുന്നതിന് എന്തു പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്?

ലോകത്തിലുള്ള പ്രഗല്‍ഭരായ മലയാള എഴുത്തുകാരെയും മാധ്യമ പ്രവര്‍ത്തകരെയും കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിനും കാഷ് അവാര്‍ഡുകള്‍ നല്കുന്നതിനും ലേഖകന്‍ സര്‍വ്വാത്മനാ പിന്തുണ നല്‍കുന്നു .പിറന്ന മണ്ണിനോട് മനസില്ലാമനസോടെ യാത്ര പറഞ്ഞു അമേരിക്കയില്‍ എത്തിച്ചേര്‍ന്ന മലയാളികളുടെ പുത്തന്‍ തലമുറ മലയാളഭാഷയില്‍ നിന്നും അന്യപ്പെട്ടുപോകുന്നു എന്നത് വേദനയോടുകൂടിയാണെങ്കിലും ഒരു യാഥാര്‍ഥ്യമായി നാം അംഗീകരിക്കേണ്ടിയിരിക്കുന്നു
ഇവിടെയുള്ള മലയാളികളില്‍ നല്ലൊരു ശതമാനം മലയാള ഭാഷാ ഇവിടെ നിലനില്‍ക്കണമെന്നും പുതിയ തലമുറകളിലേക്ക് പകര്‍ന്നു നല്‍കണമെന്നും ആഗ്രഹിക്കുന്നവരാണ് .തിരക്കുപിടിച്ച ജീവിതചര്യകള്‍ക്കിടയിലും സമയവും പണവും കണ്ടെത്തി എഴുത്തുകളിലൂടെയും മാധ്യമങ്ങളിലൂടെയും മലയാളഭാഷയെ പരിപോഷിപ്പിക്കുന്നതിനു ശ്രമിക്കുന്നവര്‍ക് പിന്തുണ നല്‍കുക എന്ന ലക്ഷ്യം ഭാഗീഗമായങ്കിലും നിവേറ്റുന്നു എന്ന ആത്മ സംതൃപ്തിക്കായെങ്കിലും കേരളത്തില്‍ വിതരണം ചെയ്യുന്നതിന് പിരിച്ചെടുക്കുന്ന സംഖ്യയുടെ ഒരംശമെങ്കിലും ഇവിടെ നല്കിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു .സംഖ്യയുടെ വലിപ്പത്തിലല്ല അംഗീകാരത്തിനായി മാത്രം ....
കഴിഞ്ഞ വര്‍ഷാവസാനം ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് അറ്റ്‌ലാന്റയില്‍ സംഘടിപ്പിച്ച മാധ്യമ പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന മാധ്യമരംഗം ഉള്‍പ്പെടെ വിവിധ തുറകളില്‍ കഴിതെളിയിച്ച യുവജനങ്ങളെ കണ്ടെത്തി സ്‌കോളര്ഷിപ്പുകളും ക്യാഷ്അവാര്ഡുകളും നല്‍കി ആദരിച്ചതിനു സാക്ഷിയാകുവാന്‍ ഇന്ത്യപ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രിതിനിധിയെന്ന നിലയില്‍ അവസരം ലേഖകന് ലഭിച്ചിരുന്നു ..ഇതൊരു നല്ല മാതൃകയായി ഇതര സംഘടനകളും അംഗീകരിച്ചിരുന്നെങ്കില്‍ ..?..ഇതോടൊപ്പം ഒരു ചോദ്യം കൂടി ഒരു പാലമിട്ടാല്‍ ഇരുവശത്തേക്കും തുല്യ ദൂരമാണെന്ന യാഥാര്ഥ്യം മനസിലാക്കി അമേരിക്കയിലെ പ്രശസ്തരായ എഴുത്തുകാരെയും മാധ്യമങ്ങളെയും പിറന്ന മണ്ണില്‍ വെച്ച് ആദരിക്കുന്ന ശുഭ മുഹൂര്‍ത്തതിനായി എത്ര കാലംകൂടി നാം കാത്തിരിക്കേണ്ടി വരും ????
ജനുവരി കേരളത്തില്‍ കാഷ് അവാര്‍ഡുകളുടെ പെരുമഴക്കാലം- (പി.പി.ചെറിയാന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക