Image

നവയുഗം സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഫെബ്രുവരി 21 ന് തുടങ്ങും.

Published on 07 February, 2019
നവയുഗം സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഫെബ്രുവരി 21 ന് തുടങ്ങും.
ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദിയുടെ കായികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിയ്ക്കുന്ന 'നവയുഗം സെവന്‍സ്' ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ്2019, ഫെബ്രുവരി 21ന് ആരംഭിയ്ക്കും.

ദമ്മാം ഇഖ്തിറാഫ് സ്‌റ്റേഡിയത്തില്‍ ഫെബ്രുവരി 21 വ്യാഴാഴ്ച വൈകുന്നേരം 7 മണി മുതല്‍ പ്രാഥമിക മത്സരങ്ങള്‍ നടക്കും. നോക്ക്ഔട്ട് രീതിയില്‍ നടക്കുന്ന മത്സരങ്ങളില്‍ സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കും. ഫെബ്രുവരി 28 വ്യാഴാഴ്ച വൈകുന്നേരം സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നടക്കും.

ടൂര്‍ണമെന്റ് വിജയികള്‍ക്കും റണ്ണര്‍അപ്പിനും ട്രോഫിയും, ക്യാഷ് െ്രെപസും നല്‍കും. മികച്ച പ്ലേയര്‍, മികച്ച ഡിഫന്‍ഡര്‍, മുതലായ വ്യക്തിഗതപ്രകടനങ്ങള്‍ക്കും സമ്മാനം നല്‍കും. 

മത്സരങ്ങളില്‍ പങ്കെടുക്കാനും, കൂടുതല്‍ വിവരങ്ങള്‍ അറിയാനും 0506023018, 0501605784 എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് നവയുഗം കായികവേദി പ്രസിഡന്റ് തമ്പാന്‍ നടരാജനും, സെക്രട്ടറി നഹാസും അറിയിച്ചു. 

നവയുഗം സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഫെബ്രുവരി 21 ന് തുടങ്ങും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക