Image

റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചു

Published on 07 February, 2019
റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചു

നാണയപ്പെരുപ്പം തീരെ കുറഞ്ഞ സാഹചര്യത്തില്‍ ആര്‍ബിഐ പലിശ നിരക്ക് കുറച്ചു. മൊണേറ്ററി പോളിസി കമ്മിറ്റി (എംപിസി) മുന്‍പത്തെ നിലപാട് മാറ്റി പലിശനിരക്ക് കുറക്കാന്‍ തീരുമാനിച്ചത്.

റിസര്‍വ് ബാങ്ക് ഗവര്‍ണറായതിന് ശേഷമുള്ള ശക്തികാന്ത ദാസിന്റെ ആദ്യ വായ്പാ നയ പ്രഖ്യാപനമാണിത്. റിപ്പോ റേറ്റ് 25 ബേസിസ് പോയ്ന്റ് കുറച്ച്‌ 6.25 ശതമാനമാക്കി. റിവേഴ്‌സ് റിപ്പോ 6 ശതമാനത്തിലേക്ക് താഴ്ത്തി.

സാമ്ബത്തിക വളര്‍ച്ചയിലെ കുറവും പലിശ നിരക്ക് കുറക്കാന്‍ ഒരു കാരണമായി. എംപിസി അംഗങ്ങള്‍ 4:2 വോട്ടിനാണ് പലിശനിരക്ക് കുറക്കാന്‍ തീരുമാനിച്ചത്. നയം 'ന്യൂട്രല്‍' നിലയിലേക്ക് കൊണ്ടുവരികയും ചെയ്തു.

2017 ഓഗസ്റ്റിന് ശേഷം ആദ്യമായാണ് നിരക്ക് വെട്ടിക്കുറക്കുന്നത്. കഴിഞ്ഞ വര്‍ഷം മൊത്തം 50 ബേസിസ് പോയ്ന്റ് നിരക്ക് വര്‍ധനയാണ് ഉണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക