Image

കുരങ്ങുപനി; വയനാട്ടില്‍ കുരങ്ങുകള്‍ ചാവുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു

Published on 07 February, 2019
കുരങ്ങുപനി; വയനാട്ടില്‍ കുരങ്ങുകള്‍ ചാവുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു

കല്‍പ്പറ്റ: കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത വയനാട്ടില്‍ കുരങ്ങുകള്‍ കൂട്ടത്തോടെ ചാവുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഇതുവരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 41 കുരങ്ങുകളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ഇവയില്‍ ആറ് കുരങ്ങുകളുടെ പോസ്റ്റുമാര്‍ട്ടം പൂര്‍ത്തിയാക്കി സാമ്ബിളുകള്‍ തിരുവനന്തപുരത്തേക്ക് അയച്ചു. എന്നാല്‍ പരിശോധനഫലം ഇനിയുമെത്താത്തത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.

വയനാട് ജില്ലയില്‍ രണ്ടുപേര്‍ക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇവര്‍ കര്‍ണാടകയിലെ ബൈരക്കുപ്പയില്‍ ജോലിക്ക് പോയിരുന്നു. പിന്നീട് കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ പലയിടത്തും കുരങ്ങുകളുടെ ജഡം കണ്ടെത്തിയതും ആശങ്ക വര്‍ധിപ്പിക്കുന്നു.അതേസമയം സാമ്ബിളുകളുടെ പരിശോധനാഫലം വന്നതിന് ശേഷം മാത്രമേ രോഗകാരണം വ്യക്തമാവുകയുള്ളുവെന്ന് അധികൃതര്‍ പറഞ്ഞു. കുരങ്ങുകളുടെ ജഡം കണ്ടെത്തിയ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ ഏഴുപേരുടെ ഫലം നെഗറ്റീവായിരുന്നു. പനി ബാധിതരെ കണ്ടെത്തുന്നതിനുള്ള ആരോഗ്യവകുപ്പിന്റെ സര്‍വ്വേ ഇപ്പോഴും തുടരുന്നുണ്ട്.

ചെറിയ പനി വന്നാല്‍ പോലും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ആളുകള്‍ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക