Image

ലോക്‌സഭയില്‍ ചോദ്യത്തരവേളയ്ക്കിടെ നിതിന്‍ ഗഡ്കരിയെ അനുമോദിച്ച്‌ സോണിയാ ഗാന്ധി

Published on 07 February, 2019
ലോക്‌സഭയില്‍ ചോദ്യത്തരവേളയ്ക്കിടെ നിതിന്‍ ഗഡ്കരിയെ അനുമോദിച്ച്‌ സോണിയാ ഗാന്ധി

ന്യൂഡല്‍ഹി : ലോക്‌സഭയില്‍ ചോദ്യോത്തരവേളയ്ക്കിടെ ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രവര്‍ത്തനങ്ങളെ അനുമോദിച്ച്‌ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി. റോഡ് ശ്യംഖലയുമായി ബന്ധപ്പെട്ട അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി തന്റെ മന്ത്രാലയം രാജ്യത്താകമാനം നടത്തിയ റോഡ് വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ഗഡ്കരി വിവരിക്കാന്‍ തുടങ്ങി.

നിതിന്‍ ഗഡ്കരിയുടെ കീഴില്‍ ഗതാഗത മന്ത്രാലയം മികച്ച പ്രവര്‍ത്തനമാണ് കാഴ്ച്ച വെച്ചിട്ടുള്ളത്. രാഷ്ട്രീയഭേദമില്ലാതെ എല്ലാം എംപിമാരും അവരവരുടെ മണ്ഡലത്തില്‍ എന്റെ മന്ത്രാലയം നടത്തിയ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചിട്ടുണ്ടെന്നും ഗഡ്കരി അവകാശപ്പെട്ടു. ഈ വാക്കുകളെ ഡസ്‌കില്‍ അടിച്ച്‌ കൊണ്ട് ബിജെപി എംപിമാര്‍ വരവേറ്റു. ഇതിനെ തുടര്‍ന്നാണ് മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംപി ഗണേശ് സിംഗ് ഉപരിതല മന്ത്രിയെന്ന നിലയിലുള്ള ഗഡ്കരിയുടെ മികച്ച പ്രകടനത്തെ സഭ അനുമോദിക്കണം എന്ന് സ്പീക്കര്‍ സുമിത്രാ മഹാജനോട് ആവശ്യപ്പെട്ടു.

അപ്പോഴാണ് യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധിയും ചിരിച്ച്‌ കൊണ്ട് ഡസ്‌കില്‍ അടിച്ച്‌ ഗഡ്കരിക്ക് അനുമോദനം നേര്‍ന്നത്. ഇതിന് തുടര്‍ച്ചയായി സഭയിലെ കോണ്‍ഗ്രസ് അംഗങ്ങളും സമാന രീതിയില്‍ ഗഡ്കരിയെ അഭിനന്ദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക