Image

മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍; സൈന്യം പത്ത്‌ പേരെ വധിച്ചു

Published on 07 February, 2019
മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍; സൈന്യം പത്ത്‌ പേരെ വധിച്ചു
റായ്‌പൂര്‍: മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം പത്ത്‌ പേരെ വധിച്ചു. ഛത്തീസ്‌ഗഡിലെ ബീജാപൂരില്‍ അബുജമാദിലെ ഇന്ദ്രാവതി നദിയുടെ തീരത്ത്‌ രാവിലെ 11 മണിയോടെയായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്‌. അക്രമണത്തില്‍ സൈന്യം 10 മാവോയിസ്റ്റുകളെ വധിച്ചു.

ഇവരില്‍ നിന്ന്‌ ആയുധങ്ങള്‍ പിടിച്ചെടുത്തുവെന്നും കൂടുതല്‍ മാവോയിസ്റ്റുകള്‍ക്കായി പ്രദേശത്ത്‌ തിരച്ചില്‍ തുടരുകയാണെന്നും പൊലീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക