Image

സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ്‌ നിലപാട്‌ മാറ്റിയിട്ടില്ലെന്ന്‌ കമ്മീഷണര്‍

Published on 07 February, 2019
സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ്‌ നിലപാട്‌ മാറ്റിയിട്ടില്ലെന്ന്‌  കമ്മീഷണര്‍
തിരുവനന്തപുരം: സുപ്രീംകോടതിയില്‍ നിലപാട്‌ മാറ്റിയിട്ടില്ലെന്ന്‌ ദേവസ്വം ബോര്‍ഡ്‌ കമ്മീഷണര്‍ എന്‍.വാസു. സുപ്രീംകോടതി വിധി അനുസരിച്ചുള്ള നിലപാടാണ്‌ ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ്‌ സ്വീകരിച്ചത്‌.

കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ പുന:പരിശോധനാ ഹര്‍ജികളാണ്‌ പരിഗണിച്ചതെന്നും അതിന്‌ സാവകാശ ഹര്‍ജിയുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാവകാശ ഹര്‍ജിയില്‍ വാദം നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവംബര്‍ മാസത്തില്‍ ദേവസ്വം ബോര്‍ഡ്‌ എടുത്ത അതേ നിലപാട്‌ തന്നെയാണ്‌ കോടതിയിലും സ്വീകരിച്ചത്‌. ദേവസ്വം പ്രസിഡന്റ്‌ എ.പദ്‌മകുമാറിന്‌ ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടോയെന്ന്‌ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം പ്രസിഡന്റ്‌ തന്നോട്‌ വിശദീകരണം ചോദിച്ചിട്ടില്ല അതിനുള്ള സാചര്യവുമില്ലെന്ന്‌ എന്‍.വാസു വ്യക്തമാക്കി. കാര്യങ്ങള്‍ വിശദീകരിച്ച്‌ പ്രസിഡന്റിനെ കാണുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയിലെ നിലപാട്‌ മാറ്റത്തില്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ.പദ്‌മകുമാര്‍ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക