Image

ജപ്പാനിലെ ആണവനിലയങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു

Published on 16 April, 2012
ജപ്പാനിലെ ആണവനിലയങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു
ടോക്യോ: ജപ്പാനിലെ എല്ലാ ആണവ വൈദ്യുതനിലയങ്ങളിലെയും പ്രവര്‍ത്തനം മേയ് ആറു മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി യൂക്യോ എദാനോ അറിയിച്ചു.

രാജ്യത്തെ ഊര്‍ജ പ്രതിസന്ധി നേരിടാന്‍ പ്രവര്‍ത്തന രഹിതമായിരുന്ന രണ്ട് ആണവ റിയാക്ടറുകള്‍ വീണ്ടും ഉപയോഗിക്കാന്‍ ജപ്പാന്‍ സര്‍ക്കാര്‍ അടുത്തകാലത്ത് തീരുമാനിച്ചിരുന്നു.


ഇതിനിടെയാണ് ഞായറാഴ്ച നടന്ന ഊര്‍ജ്ജ സെമിനാറില്‍ മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്ത് ഇപ്പോള്‍ 54 ആണവ വൈദ്യുതി നിലയങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക