Image

ആന്‍ലിയയുടെ മരണം; ഭര്‍ത്താവിന്റെ ഫോണില്‍ നിന്ന്‌ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്‌

Published on 07 February, 2019
ആന്‍ലിയയുടെ  മരണം; ഭര്‍ത്താവിന്റെ ഫോണില്‍ നിന്ന്‌ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്‌
കൊച്ചി: എറണാകുളം ഫോര്‍ട്ട്‌ കൊച്ചി സ്വദേശിനി ആന്‍ലിയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട്‌ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്‌. ആന്‍ലിയയുടെ ഭര്‍ത്താവിന്റെ ഫോണില്‍ നിന്നും ആത്മഹത്യക്ക്‌ പ്രേരണയാകുന്ന സന്ദേശങ്ങള്‍ പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌.

ഫോണ്‍ കൂടുതല്‍ ശാസ്‌ത്രീയ പരിശോധനയ്‌ക്ക്‌ വിധേയമാക്കാന്‍ പോലീസ്‌ തീരുമാനിച്ചു. അതേസമയം കൊലപാതകത്തിലേക്ക്‌ വിരല്‍ ചൂണ്ടുന്ന തെളിവുകളൊന്നും ക്രൈംബ്രാഞ്ചിന്‌ ലഭിച്ചിട്ടില്ല.

ആന്‍ലിയയുടെ കുടുംബത്തില്‍ നിന്നും ക്രൈം ബ്രാഞ്ച്‌ മൊഴിയെടുക്കുന്നത്‌ തുടരുകയാണ്‌. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ നേരത്തെ ആന്‍ലിയയുടെ പിതാവ്‌ ആവര്‍ത്തിച്ചിരുന്നു. ഭര്‍തൃഗൃഹത്തില്‍ മകള്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നതായും പിതാവ്‌ പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിലാണ്‌ ക്രൈംബ്രാഞ്ച്‌ വീണ്ടും മൊഴിയെടുക്കാന്‍ തീരുമാനിച്ചത്‌. കോടതിയില്‍ കീഴടങ്ങിയ ആന്‍ലിയയുടെ ഭര്‍ത്താവ്‌ ജസ്റ്റിനെ ക്രൈംബ്രാഞ്ച്‌ വിശദമായി ചോദ്യം ചെയ്‌തിരുന്നു. ഇയാളുടെ വീട്ടിലും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലും തെളിവെടുപ്പ്‌ നടത്തിയിട്ടുണ്ട്‌.

ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ്‌ ഇയാള്‍ക്കെതിരെ കേസ്‌ ഫയല്‍ ചെയ്‌തിരിക്കുന്നത്‌.

 മരണം ആത്മഹത്യയാണെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക