Image

ജസ്റ്റിസ് കുര്യന്‍ ജോസഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന് അഭ്യൂഹങ്ങള്‍; എറണാകുളത്തും ചാലക്കുടിയിലും സാധ്യത

Published on 06 February, 2019
ജസ്റ്റിസ് കുര്യന്‍ ജോസഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന് അഭ്യൂഹങ്ങള്‍; എറണാകുളത്തും ചാലക്കുടിയിലും സാധ്യത

സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ് സ്ഥാനാര്‍ഥിയായേക്കുമെന്നാണ് കേരളത്തിലെ രാഷ്ട്രീയ ലോകത്ത് ഇപ്പോള്‍ നടക്കുന്ന അഭ്യൂഹങ്ങള്‍ വെളിപ്പെടുത്തുന്നത്. കോണ്‍ഗ്രസും സിപിഎമ്മും ഒരേപോലെ കുര്യന്‍ ജോസഫിനെ സമീപിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. സുപ്രീം കോടതി ജഡ്ജി എന്ന നിലയില്‍ കര്‍ശനമായ വിധി പ്രസ്താവനകളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് കുര്യന്‍ ജോസഫ്. വിരമിച്ച ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ കടുത്ത സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയവും അദ്ദേഹം പങ്കുവെച്ചിരുന്നു. അതുകൊണ്ടു തന്നെ രാഹുല്‍ ഗാന്ധി നേരിട്ട് കോണ്‍ഗ്രസിലേക്ക് കുര്യന്‍ ജോസഫിനെ കൊണ്ടുവരുമെന്നാണ് കരുതുന്നത്. 
കുര്യന്‍ ജോസഫിന്‍റെ സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയം തന്നെയാണ് സിപിഎമ്മിനും അദ്ദേഹത്തോടുള്ള താത്പര്യം. എറണാകുളം ലോക്സഭയിലോ, ചാലക്കുടിയിലോ കുര്യന്‍ ജോസഫിനെ മത്സരിപ്പിക്കാമെന്നാണ് കരുതുന്നത്. പൊതുവില്‍ യുഡിഎഫി കോട്ടയായ എറണാകുളത്ത് ഇടതിന് കരുത്തരായ സ്ഥാനാര്‍ഥികള്‍ ആരും തന്നെയില്ല. ചാലക്കുടിയില്‍ ഇനി മത്സരിക്കാനില്ലെന്ന് ഇന്നസെന്‍റും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രണ്ട് മണ്ഡലങ്ങളില്‍ ഏതിലെങ്കിലും സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി കുര്യന്‍ ജോസഫിനെ എത്തിക്കാനാണ് നീക്കം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക