Image

ജഡ്ജ് സഞ്ജു ഉമ്മന്‍ ഗ്രീന് ഇസ്വായി സ്വീകരണം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 07 February, 2019
ജഡ്ജ് സഞ്ജു ഉമ്മന്‍ ഗ്രീന് ഇസ്വായി സ്വീകരണം നല്‍കി
കുക്ക് കൗണ്ടി സര്‍ക്യൂട്ട് കോര്‍ട് ജഡ്ജ്, ഇന്ത്യന്‍ വംശജയായ ജഡ്ജ് സഞ്ജു ഉമ്മന്‍ ഗ്രീനിനു ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (ഇസ്വായി) സ്വീകരണം നല്‍കി. അസോസിയേഷന്റെ വാര്‍ഷിക ഹോളിഡേ പാര്‍ട്ടിയില്‍ മുഖ്യ അതിഥി ആയിരുന്നു ജഡ്ജ് ഗ്രീന്‍. മലയാളികളായ മാതാപിതാക്കള്‍ക്ക് ജനിച്ചു കഠിനാദ്ധ്വാനത്തിലൂടെ അമേരിക്കയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിമാരില്‍ ഒരാളായി ഈ പദവിയിലേക്ക് എത്തുക വഴി വളര്‍ന്നു വരുന്ന തലമുറയ്ക്ക് മാതൃക ആയിരിക്കുകയാണ് ജഡ്ജ് ഗ്രീന്‍ എന്നു യോഗത്തിനു അധ്യക്ഷത വഹിച്ച ഇസ്വായി പ്രസിഡന്റ് ടോമി കണ്ണാല പറഞ്ഞു.

ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്ന് യോഗം ഉല്‍ഘാടനം ചെയ്തു കൊണ്ട് ജഡ്ജ് ഗ്രീന്‍ പറഞ്ഞു. പ്രൊഫഷനല്‍ സോഷ്യല്‍ വര്‍ക്ക് ഫീല്‍ഡില്‍ കൈ വരിച്ച നേട്ടങ്ങള്‍ക്കു അസോസിയേഷന്‍ അംഗങ്ങളായ സോജി അറക്കല്‍, ജോസ് ആനമല, ടോമി കണ്ണാല എന്നിവരെയും യോഗത്തില്‍ ആദരിച്ചു. ഡി.സി.എഫ്എ.സ് ചീഫ് ഓഫ് ഏഷ്യന്‍ അമേരിക്കന്‍ അഫായേഴ്‌സ് ആയ മാര്‍ജോറി മോര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഡെസ്‌പ്ലെയിന്‍സ് കെ സി എസ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന പരിപാടികള്‍ക്ക് അസോസിയേഷന്‍ ഭാരവാഹികളായ സന്തോഷ് കുരിയന്‍, ലിന്‍സണ്‍ കൈതമലയില്‍, ജോസ് ചാക്കോ, രാജു മാനുങ്കല്‍, തോമസ് ഡിക്രൂസ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക