Image

ഹൃദ്‌സ്പന്ദനങ്ങള്‍ (കവിത: പ്രണയവാര രചനകള്‍: ജയന്‍ വര്‍ഗീസ്)

Published on 07 February, 2019
ഹൃദ്‌സ്പന്ദനങ്ങള്‍ (കവിത: പ്രണയവാര രചനകള്‍: ജയന്‍ വര്‍ഗീസ്)
വിണ്ണിറങ്ങി വന്നതാരോ?
കണ്ണെറിഞ്ഞു നിന്നതാരോ?
വര്‍ണ്ണമയില്‍ പീലിത്തുണ്ടാ
യെന്‍ മനസിന്‍ താളുകളില്‍
പൊന്നണിഞ്ഞു, മഞ്ജരിയായ്,
വന്നു ചിരി തൂകിയോളേ,
ഓമലേ, എന്നാരോമലേ,

ഉമ്മവച്ചു നിന്റെ മാറി
ലൊന്നു വിരല്‍ച്ചിത്രം കോറി,
നിന്നെയെന്റെ സ്വന്തമാക്കാ
നെന്നും മോഹങ്ങള്‍,
എന്റെ ദാഹങ്ങള്‍ !

പൂവെന്ന പുലരിപ്പെണ്ണിന്‍
ചേലമാറ്റി തേന്‍ കുടിക്കും,
രാവണ്ടേ, നീ ഭാഗ്യ
ജാതകക്കാരന്‍, പ്രേമ
താവഴിക്കാരന്‍ !

രാമന്ദം നീങ്ങി ദൂരെ,
രാജസൂയ യാഗശാല
ക്കാവിലൊരു നീലക്കണ്ണില്‍
നോവുറങ്ങുന്‌പോള്‍,

പാടുവതും രാഗം നീളേ
യാടുവതും താളം ചാരേ
യാലസ്യത്തി ന്നോരം ചാരി
യോമനിക്കാമോ? എന്റേ
തായിരിക്കാമോ?

+ മനസ്സില്‍ വാര്‍ദ്ധക്യം ബാധിക്കാത്തവര്‍
എഴുതിത്തീര്‍ക്കുന്നു,
മനസ്സു കൊണ്ട് വൃദ്ധരായവര്‍
കരഞ്ഞു തീര്‍ക്കുന്നു ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക