Image

ഡല്‍ഹിയില്‍ രാഷ്ട്രീയ ചര്‍ച്ചയില്ല: ഉമ്മന്‍ചാണ്ടി

Published on 16 April, 2012
ഡല്‍ഹിയില്‍ രാഷ്ട്രീയ ചര്‍ച്ചയില്ല: ഉമ്മന്‍ചാണ്ടി
ന്യൂഡല്‍ഹി: ഡല്‍ഹി യാത്രയില്‍ രാഷ്ട്രീയ ചര്‍ച്ചയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ആഭ്യന്തര സുരക്ഷാ ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോണിയാഗാന്ധിയെ കാണുന്നില്ല. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ സമ്മേളനം കഴിഞ്ഞാല്‍ നേരെ വിമാനത്താവളത്തിലേക്കുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ മുഖ്യമന്ത്രി അഹമ്മദ് പട്ടേലിനെ കണ്ടതായി സൂചനയുണ്ട്. എന്നാല്‍ പട്ടേലിനെ കണ്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക